കോട്ടയം: വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെവിട്ടതിന് പിന്നാലെ പ്രതിഷേധം കനക്കുന്നതിനിടെ മറ്റൊരു ബാലിക കൂടി പീഡനത്തിനിരയായതായി പരാതി. കോട്ടയം കിടങ്ങൂരിൽ 13 കാരി രണ്ടുവർഷമായി പീഡനത്തിനിരയായതായാണ് പരാതി. അഞ്ചുപേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പരാതിയിൽ പോക്സോ നിയമപ്രകാരം കിടങ്ങൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽ നാലുപേരെ കസ്റ്റഡിയിൽ എടുത്തു. ഒരാൾ ഒളിവിലാണ്.
ദേവസ്യ, റെജി, ജോബി നാഗപ്പൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിലെ മറ്റൊരു പ്രതിയായ ബെന്നി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, Pocso, Rape a minor girl, Rape case