കൊച്ചിയിൽ കഞ്ചാവ് (cannabis)വിൽപന നടത്തുന്ന നാലംഗ സംഘം പിടിയിൽ. തേവക്കൽ, കൈലാസ് കോളനി മുറിയങ്കോട്ട് വീട്ടിൽ വൈശാഖ്, കങ്ങരപ്പടി പുതുശ്ശേരിമല പുതിയവീട്ടിൽ ഷാജഹാൻ, കളമശ്ശേരി ആലയ്ക്കാപ്പിള്ളി വീട്ടിൽ സുമൽ വർഗീസ്, കളമശ്ശേരി സൗത്ത് ചെട്ടിമുക്ക് വെളുത്തമണ്ണുങ്കൽ വീട്ടിൽ വർഗീസ് എന്നിവരെയാണ് തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചേലക്കാട്ടിൽ വീട്ടിൽ ചെറിയാൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവും തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസുമാണ് കണ്ടെത്തിയത്.
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ചെറിയാൻ ജോസഫുമായി കഞ്ചാവ് ഇടപാടുള്ള പ്രതികൾ അറസ്റ്റിലാകുന്നത്. ഇവർ നിരവധി പ്രാവശ്യം പലയിടങ്ങളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു സംഘമായാണ് ഇവരുടെ പ്രവർത്തനം.
Also Read-
വീട്ടിലെ മട്ടുപ്പാവിൽ കറുപ്പ് കൃഷിയുമായി യുവാവ്; പിടിച്ചെടുത്തത് 190 തൈകൾ
വർഗീസിന് വിവിധ സ്റ്റേഷനുകളിൽ എട്ട്, വൈശാഖിന് മൂന്ന്, സുമലിന് മൂന്ന് എന്നിങ്ങനെ കേസുകൾ നിലവിലുണ്ട്.
Also Read-
ഹൈടെക് ലഹരി; കഞ്ചാവ് അളക്കാൻ ഡിജിറ്റൽ ത്രാസുമായി യുവാവ് കൊച്ചിയിൽ പിടിയിൽ
എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ്.ഐമാരായ കെ.എ.സത്യൻ, ശാന്തി.കെ.ബാബു, മാഹിൻ സലീം, എസ്.സി.പി. ഒമാരായ പി.എസ് സുനിൽകുമാർ, വി.എ.ഇബ്രാഹിം കുട്ടി, കെ.കെ.ഷിബു, ഇ.എസ്.ബിന്ദു, ഇഷാദ പരീത് ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് തുടങ്ങിയവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണം വ്യാപിപ്പിച്ചതായും ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായും എസ്.പി കെ. കാർത്തിക് പറഞ്ഞു.
കേസിൽ നേരത്തേ അറസ്റ്റിലായ ചെറിയാൻ ജോസഫിനെതിരെ 15 കേസുകളാണ് നിലവിലുള്ളത്. രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച ഇയാളുടെ വീട്ടിൽ തടിയിട്ടപറമ്പ് പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചിക്കുകയായിരുന്നു. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും കണ്ടെടുത്തിട്ടുണ്ട്. ചെറിയ പൊതികളിലാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വിൽപ്പന. യുവാക്കൾക്കിടയിലാണ് കൂടുതലായും കഞ്ചാവ് വിൽക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.