നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോബേറ്; നാലുപേർ അറസ്റ്റിൽ

രണ്ടു ബൈക്കുകളിലായി സ്റ്റേഷനിന് മുൻപിലെത്തിയ ഇവർ ബിയർ കുപ്പി കൊണ്ടുള്ള പെട്രോൾ ബോംബ് എറിയുകയായിരുന്നു

News18 Malayalam | news18-malayalam
Updated: June 8, 2020, 12:11 PM IST
നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോബേറ്; നാലുപേർ അറസ്റ്റിൽ
nenmara police station attack accused
  • Share this:
പാലക്കാട്: നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിലായി. നെന്മാറയ്ക്ക് സമീപം തിരുവിഴയാട് സ്വദേശികളായ രമേഷ്, രാജേഷ് എന്ന അബൂട്ടി, മിഥുൻ, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ജൂൺ ആറിന് രാത്രി നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞ കേസിലാണ് അറസ്റ്റ്.

അന്ന് രണ്ടു ബൈക്കുകളിലായി സ്റ്റേഷനിന് മുൻപിലെത്തിയ ഇവർ ബിയർ കുപ്പി കൊണ്ടുള്ള പെട്രോൾ ബോംബ് എറിയുകയായിരുന്നു. രാജേഷ് എന്ന അബൂട്ടിയാണ് മുഖ്യ പ്രതി. ഇയാൾ സ്റ്റേഷന് മുന്നിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ നിന്നും സ്റ്റേഷനിലേക്ക് പെട്രോൾ ബോംബ് എറിയുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ സിസിടിവി യിൽ പതിഞ്ഞിച്ചിട്ടുണ്ട്. ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.

men threw petrol bombs, police station, nenmara, palakkad, Kerala police
nenmara ps


ഇവരുടെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തതാണ് അക്രമത്തിന്  കാരണം. കഴിഞ്ഞ ദിവസം നെന്മാറ തിരുവിഴയാട് പട്രോളിംഗ് നടത്തുന്നതിനിടെ പ്രതികളുടെ സുഹൃത്തുക്കളെ മാസ്ക് ധരിക്കാത്തതിന് ജൂനിയർ എസ് എ ജയ്സൻ ശാസിച്ചിരുന്നു. എന്നാൽ യുവാക്കൾ എസ്ഐയോട് കയർക്കുകയും തുടർന്ന് നേരിയ സംഘർഷമുണ്ടാവുകയും ചെയ്തു.
TRENDING:കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതം; യുവതിയുടെ ഭർത്താവിൽനിന്ന് പണം വാങ്ങിയെന്ന് പ്രതികളുടെ മൊഴി [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]
ഈ കേസിൽ  നെന്മാറ സ്വദേശികളായ കാർത്തിക് , അജീഷ്, പമ്പാവാസൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ആലത്തൂർ DySP കെഎം ദേവസ്യ, നെന്മാറ സിഐ ദീപകുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Published by: Anuraj GR
First published: June 8, 2020, 12:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading