കാസർഗോഡ്: ഉദുമയിൽ 150 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പിടിയിൽ. ചട്ടഞ്ചാൽ സ്വദേശിയായ അബൂബക്കർ(37), ഭാര്യ ആമിന അസ്ര23) കർണാടക സ്വദേശികളായ വാസിം(32),സൂരജ്(31) എന്നിവരാണ് അറസ്റ്റിലായത്. വാഹന പരിശോധനയ്ക്കിടെയായിരുന്നു ഇവർ ലഹരിമരുന്നുമായി പിടിയിലായത്.
കർണ്ണാടക റജിസ്ട്രേഷൻ കാറിലായിരുന്നു വിൽപ്പന. കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസർഗോഡ് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്നത്. റ്റ് രണ്ട് പേർ ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിച്ചു നൽകിയവരാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
Also Read-തിരുവനന്തപുരത്ത് 71 ഗ്രാം MDMAയുമായി യുവാക്കള്‍ പിടിയില്‍
ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.