ഇന്റർഫേസ് /വാർത്ത /Crime / പെരിന്തല്‍മണ്ണയില്‍ MDMAയുമായി 4 പേര്‍ പിടിയിൽ ; വലയിലായത് അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികൾ

പെരിന്തല്‍മണ്ണയില്‍ MDMAയുമായി 4 പേര്‍ പിടിയിൽ ; വലയിലായത് അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണികൾ

ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഏജന്‍റുമാരില്‍ നിന്ന് ഓണ്‍ലൈന്‍ പണമിടപാട് വഴി ആണ് ഇവർ മയക്കുമരുന്ന് വാങ്ങുക.

ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഏജന്‍റുമാരില്‍ നിന്ന് ഓണ്‍ലൈന്‍ പണമിടപാട് വഴി ആണ് ഇവർ മയക്കുമരുന്ന് വാങ്ങുക.

ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഏജന്‍റുമാരില്‍ നിന്ന് ഓണ്‍ലൈന്‍ പണമിടപാട് വഴി ആണ് ഇവർ മയക്കുമരുന്ന് വാങ്ങുക.

  • Share this:

ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിച്ച് വില്‍പ്പനനടത്താന്‍ ശ്രമിച്ച 20 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയിലായി.അലനെല്ലൂര്‍ കാപ്പ് സ്വദേശി കാഞ്ഞിരത്തിങ്ങല്‍ മുഹമ്മദ് മിസ്ഫിര്‍(21), തേലക്കാട് സ്വദേശി ഓട്ടക്കല്ലന്‍ മുഹമ്മദ് റിന്‍ഷാന്‍(22),അരക്കുപറമ്പ് പള്ളിക്കുന്ന് സ്വദേശി വിഷ്ണു(21), വേങ്ങൂര്‍ സ്വദേശി മുഹമ്മദ് മുര്‍ഷിദ് (22), എന്നിവരെയാണ് പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്.ഐ. എ.എം യാസിര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഏജന്‍റുമാരില്‍ നിന്ന് ഓണ്‍ലൈന്‍ പണമിടപാട് വഴി ആണ് ഇവർ മയക്കുമരുന്ന് വാങ്ങുക. ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകള്‍ കാരിയര്‍മാര്‍ മുഖേന നാട്ടിലെത്തിച്ച് അരഗ്രാം മുതല്‍ തൂക്കമുള്ള ചെറിയ പായ്ക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ വിൽപന നടത്തുന്ന ചെറു സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപ്പാസ് ജംഗ്ഷനു സമീപം വച്ച് നാലു പേരെ 20 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് നിരവധി ചെറിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളുമായി കസ്റ്റഡിയിലെടുത്തത്‌.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ്കുമാര്‍, സി.ഐ.സി.അലവി,എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. എ.എം.യാസിര്‍, ജയേഷ്, ഹരിലാല്‍, സോവിഷ്, ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

First published:

Tags: Crime news, Malappuram, MDMA Seized