നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Stabbed | വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

  Stabbed | വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

  പരീക്ഷ എഴുതി വീട്ടിലേക്ക് പോകാനൊരുങ്ങിയ വിദ്യാര്‍ത്ഥികളെ മറ്റൊരു സ്‌കൂളിലെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാല് പത്താം ക്ലാസ് വിദ്യാര്‍ഥികളെ(Students) കുത്തിപ്പരിക്കേല്‍പ്പിച്ചു(Stabbed). സമീപത്തെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മിലുള്ള പകയാണ് ആക്രമണത്തിന്(Attack) പിന്നില്‍. ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാറിലെ സര്‍വോദയബാല വിദ്യാലയത്തില്‍ പത്താം ക്ലാസ് പരീക്ഷ എഴുതി വീട്ടിലേക്ക് പോകാനൊരുങ്ങിയ വിദ്യാര്‍ത്ഥികളെ മറ്റൊരു സ്‌കൂളിലെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

   ത്രിലോക്പുരിയിലെ ഗവ.ബോയ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ ഗൗതം, റെഹാന്‍, ഫൈസാന്‍, ആയുഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ പരീക്ഷയ്ക്കായി സര്‍വോദയ ബാലവിദ്യാലയ കേന്ദ്രത്തില്‍ എത്തിയതായിരുന്നു.

   പരീക്ഷ എഴുതി വീട്ടിലേക്ക് പോകാനിറങ്ങിയ വിദ്യാര്‍ഥികളെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. സ്വയം രക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ സമീപത്തെ പാര്‍ക്കിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി നാലു വിദ്യാര്‍ഥികളെയും കുത്തിവീഴ്ത്തുകയായിരുന്നു.

   മൂന്നു വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ല. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ എംയിസിലേക്ക് മാറ്റി. അക്രമികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

   Also Read-Arrest | ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യചിത്രം പകര്‍ത്തി ഭീഷണി; പ്രതി പിടിയില്‍

   Murder| ഭർത്താവുമായി ബന്ധം പുലർത്തിയ യുവതിയെ ഭാര്യ ഉലക്കകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

   ഭർത്താവുമായി ബന്ധം പുലർത്തിയ യുവതിയെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ (Andhra Pradhesh) കൃഷ്ണ ലങ്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റാണിഗിരിയിലാണ് സംഭവം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

   അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധിക്കുകയായിരുന്നു. അരി പൊടിക്കാൻ ഉപയോഗിക്കുന്ന ഉലക്ക കൊണ്ട് അടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിവാഹിതനായ ആളുമായി കൊല്ലപ്പെട്ട യുവതി അടുപ്പത്തിലായിരുന്നു. ഇതായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് വിവരം.

   പ്രതി യുവതിയുടെ വീട്ടിലേക്ക് വരുന്നതും പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇവർക്കെതിരെ ഐപിസി സെക്ഷന്‍ 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
   Published by:Jayesh Krishnan
   First published: