ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോഗ്യനിലയെ കുറിച്ച് നുണ പ്രചരണം നടത്തിയ നാലു പേർ പിടിയിൽ. ശനിയാഴ്ച അഹമ്മദാബാദ് പൊലീസാണ് ഇവരെ പിടികൂടിയത്. അമിത്ഷായുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കി അതിൽ നിന്നായിരുന്നു നുണ പ്രചരണം നടത്തിയത്.
ലോക്കൽ ക്രൈംബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സ്പെഷ്യൽ കമ്മീഷ്ണർ അജയ് തോമർ പറഞ്ഞു. അമിത്ഷായുടെ പേരും ഫോട്ടോയും ഉപയോഗിച്ചുള്ള വ്യാജ അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് വൈറലായിരുന്നു. താൻ ഗുരുതര രോഗബാധിതനാണെന്ന് അവകാശപ്പെട്ടു കൊണ്ടുള്ളതായിരുന്നു ട്വീറ്റെന്ന് തോമർ പറഞ്ഞു.
അഹമ്മദാബാദ്, ഭാവ് നഗർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അമിത്ഷാ നേരത്തെ തള്ളിയിരുന്നു. പ്രചരിച്ചത് വെറും കിംവദന്തികളാണെന്നും ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് താനെന്നും അമിത്ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.