തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഉണ്ടായ ഗുണ്ടാ ആക്രണത്തിൽ മുഖ്യപ്രതി ഉള്‍പ്പടെ നാല് പേർ കസ്റ്റഡിയിൽ. കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷിനെ ഏഴംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പലിശ പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
സന്തോഷ്, ബിജു, സനൽ, സുരേഷ് എന്നിവരെ ആശുപത്രിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ മൂന്ന് പ്രതികളെ കൂടി ഇനും പിടികൂടാനുണ്ട്. ആക്രണത്തിൽ പരിക്കേറ്റ സതീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നിരവധിക്കേസിൽ പ്രതിയായ സന്തോഷ് വേലായുധനും സംഘവുമാണ് ആക്രമിച്ചത്. ശ്രീകണ്ഠേശ്വരത്തുവച്ച് സതീഷിനെ ഇന്നോവ കാറിലെത്തിയവർ വെട്ടികൊല്ലാൻ ശ്രമിച്ചത്. പൊങ്കാലക്കിടെ അന്നദാനം നടത്തിയ വിശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് വഞ്ചിയൂർ പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.