• HOME
 • »
 • NEWS
 • »
 • crime
 • »
 • Drugs| മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

Drugs| മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

മയക്കുമരുന്ന് കടത്താനുപയോഗിച്ച ഫോർഡ് ഫിഗോ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

 • Share this:
  കൊല്ലം (Kollam) ഓച്ചിറ (Oachira) കരുനാഗപ്പള്ളി (Karunagapally)അഴീക്കൽ ഭാഗത്ത് ഷാഡോ സംഘം നടത്തിയ റെയ്ഡിൽ ക്ലാപ്പന സ്വദേശി യുവതി ഉൾപ്പെടെ നാലുപേർ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) പിടിയിൽ. പ്രതികൾ മയക്കുമരുന്ന് കടത്താനുപയോഗിച്ച ഫോർഡ് ഫിഗോ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രയാർ തെക്ക് ക്ലാപ്പനയിൽ താമസിക്കുന്ന അശ്വനികൃഷ്ണ (22) മലപ്പുറം ജില്ലക്കാരായ ഉച്ചാരക്കടവ് സ്വദേശി രജിത് എ കെ (26) അങ്ങാടിപ്പുറം ഗവൺമെന്റ് പോളിടെക്‌നികിന് സമീപം താമസിക്കുന്ന നിഷാദ് (27), മലപ്പുറം സ്വദേശി സൽമാൻ മുഹമ്മദ്‌ (27) എന്നിവരാണ് അറസ്റ്റിലായത്.

  ബെംഗളൂരുവിൽ പഠിക്കുന്ന അശ്വനികൃഷ്ണ മയക്കുമരുന്ന് ഉപയോഗം ശീലമാക്കുകയും നാട്ടിലെത്തുമ്പോൾ ലഹരിമരുന്ന് പലർക്കും എത്തിച്ച് കൊടുക്കാറുമുണ്ടായിരുന്നു. ബീച്ചുകൾ, ഹാർബറുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയതോടെയാണ് അഴീക്കൽ പുതിയ പാലത്തിന് സമീപം വച്ച് സംശയകരമായ തരത്തിൽ യുവതിയെ കാണാനിടയാകുകയും പ്രതികൾ പിടിയിലാവുകയും ചെയ്തത്.

  കഴിഞ്ഞ ദിവസം രാത്രിയിൽ മലപ്പുറത്തുള്ള ആൺ സുഹൃത്തുക്കളെയും കാമുകനെയും ലഹരി പാർട്ടിക്കായി യുവതി വിളിച്ചു വരുത്തുകയായിരുന്നു. അഴീക്കൽ ബീച്ചിന് സമീപമുള്ള പാലത്തിന്റെ താഴെ ഭാഗത്ത് വെച്ചാണ് ഇവർ പിടിയിലായത്.

  തൃശൂരിൽ ബംഗാളി യുവാവിനെ കൊന്നത് ഭാര്യാ കാമുകൻ; ഭാര്യ നൽകിയ പരാതിയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം

  തൃശൂർ (Thrissur) പെരിഞ്ചേരിയിൽ (Perinchery) ബംഗാളി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. വീട്ടുവഴക്കിനെത്തുടർന്ന് താൻ അബദ്ധത്തിൽ അടിച്ചപ്പോൾ ഭർത്താവ് കൊല്ലപ്പെട്ടതാണെന്ന ഭാര്യയുടെ വാദമാണ് പൊളിഞ്ഞത്. കാമ‍ുകനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തി. പെരിഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

  സ്വർണാഭരണ നിർമാണത്തൊഴിലാളിയായ ബംഗാൾ ഹുബ്ലി ഫര‍ീദ്പൂർ സ്വദേശി മന്‍സൂർ മാലിക്ക് (40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ രേഷ്മ ബീവി (40) പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ തന്നെ രേഷ്മയുടെ വാദങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ഭർത്താവ് തന്റെ അടിയേറ്റു മരിച്ചെന്നും തങ്ങളുടെ തന്നെ തൊഴിലാളിയായ ബംഗാൾ സ്വദേശി ബീരുവിന്റെ (33) സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു രേഷ്മയുടെ കുറ്റസമ്മതം.

  എന്നാൽ, ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാർഥ സത്യങ്ങൾ പുറത്തുവന്നത്. താനും ബീരുവും അടുപ്പത്തിലായിരുന്നുവെന്ന് രേഷ്മ സമ്മതിച്ചു. ഒന്നിച്ചു ജീവിക്കാൻ വേണ്ടി തന്റെ സമ്മതത്തോടെ ബീരു, മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവൻ ശുചിമുറിയിൽ ഒളിപ്പിച്ചു. അതിന് ശേഷം രാത്രിയോടെ വീടിന് പിറകിൽ കുഴിയെടുത്ത് മൂടി. ഇരുവരും ഒന്നിച്ചു ജീവിക്കാൻ വേണ്ടി സ്വന്തമായി വീടുവാങ്ങിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടു
  Published by:Rajesh V
  First published: