ചണ്ഡീഗഢ്: പഞ്ചാബില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നാല് പേര് വെടിയേറ്റ് മരിച്ചു. ഗുരുദാസ്പുരിലാണ് സംഭവം. ഫുര്ലാ ഗ്രാമത്തിലാണ് ഭൂമി തര്‍ക്കം കൂട്ടകൊലപാതകത്തില്‍ കലാശിച്ചത്. സുഖ്രാജ് സിങ്, ഇയാളുടെ സുഹൃത്തുക്കളായ ജമാല്‍ സിങ്, നിഷാന്‍ സിങ് എന്നിവരാണ് മരിച്ചത്.
രണ്ടു വിഭാഗങ്ങളായി തിരിഞ്ഞായിരുന്നു അക്രമണം ഉണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് പേര് ഒരു സംഘത്തിലെ അംഗങ്ങളാണ്. ഒരാള്‍ എതിര് പക്ഷത്തെയും അംഗമാണ്. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.
Also Read-Pocso | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
Theft Case | പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: പശുക്കളുള്ള വീടുകള്‍ കണ്ടുവെച്ച് രാത്രി മോഷണം(Theft) നടത്തുന്ന ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍(Arrest). മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ്(28), ഭാര്യ അന്‍സീന(25), അന്‍സീനയുടെ സഹോദരന് അനസ്(27) എന്നിവരാണ് പൊലീസ് പിടിയിലായത്. പശുവിനെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലായത്.
മുഹമ്മദ് ഹാഫിഫും അന്‍സീനയും പകല്‍ സമയത്ത് സ്കൂട്ടറില്‍ കറങ്ങി പശുക്കളുള്ള വീടുകള്‍ കണ്ടുവെക്കുകയും രാത്രിയെത്തി പശുക്കളെ അഴിച്ചുകൊണ്ടുപോകുകയുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന പശുക്കളെ നിര്‍ത്തിക്കൊണ്ടു പോകാന്‍ സീറ്റുകള്‍ അഴിച്ചുമാറ്റി ഒരു ട്രാവല്‍ പ്രത്യേകം രൂപകല്പന ചെയ്താണ് ഇവര്‍ മാഷണം നടത്തുന്നത്.
Also Read-Suicide Attempt| ഭാര്യവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; തീവെക്കാനുള്ള ശ്രമം മുൻപും
മോഷണം നടത്തുന്ന പരിസരത്ത് നിന്ന് അല്പം മാറി ഈ ട്രാവല്‍ നിര്‍ത്തിയിടും. പശുക്കളെ അഴിച്ചുകൊണ്ടുവന്നയുടന്‍ തന്നെ ഇവര്‍ ട്രാവലറില്‍ സ്ഥലം വിടുകയും ചെയ്യും. പശുക്കളെ കാണാനില്ലെന്നു കാണിച്ച് നിരന്തരം പരാതികള്‍ വന്നതോടെ ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്. സുജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു.
എസ്.ഐ.മാരായ സി.കെ. രാജേഷ്, മുജീബ്, നന്ദകുമാര്‍, എസ്.സി.പി.ഒ.മാരായ പി.ആര്. വിനോദ്, പ്രമോദ്, ലിജു, നൗഷാദ്, സന്തോഷ്, സി.പി.ഒ.മാരായ രതീഷ്, വസന്ത്കുമാര്‍, ഉണ്ണിക്കണ്ണന്, ഷൈലി, ഷജിത എന്നിവരടങ്ങിയ സംഘമാണ് നാലുപേരെയും പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.