HOME » NEWS » Crime » FOUR MEMBER FAMILY FOUND DEAD INSIDE THE HOUSE IN CHIRAYINKIZHU

ചിറയിൻകീഴിൽ നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീടിനുള്ളിൽ വിവിധ മുറികളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

News18 Malayalam | news18-malayalam
Updated: December 17, 2020, 10:31 PM IST
ചിറയിൻകീഴിൽ നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
subi family
  • Share this:

തിരുവനന്തപുരം: ചിറയിൻകീഴിൽ ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശിവകൃഷ്ണപുരം വിളയിൽ സുബി (52), ഭാര്യ ദീപ കുമാരി (41) ഇവരുടെ മക്കളായ അഖിൽ (18), ഹരിപ്രിയ (13) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.




 



വീടിനുള്ളിൽ വിവിധ മുറികളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.





 



രാത്രി എട്ടു മണിയോടെ അയൽക്കാരാണ് മൃതദേഹം കണ്ടെത്തിയത്. പകൽ ഇവരെ പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീടിന്‍റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.



 



വളർത്തുനായയ്ക്കും വിഷം നൽകിയിരുന്നു. മൃതദേഹങ്ങൾ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Published by: Anuraj GR
First published: December 17, 2020, 10:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories