വയനാട്: മാനന്തവാടിയിൽ മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നാലംഗ ക്വട്ടേഷന്‍ സംഘം പിടിയിൽ . തൊണ്ടര്‍നാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വടിവാളടക്കമുള്ള മാരകായുധങ്ങളുമായാണ് സംഘം യാത്ര ചെയ്തിരുന്നത്.
കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര പരപ്പില്‍ വീട് പ്രസൂണ്‍(29) പേരാമ്പ്ര കുന്നോത്ത് വീട് അരുണ്‍(28) കുറ്റ്യാടി തെക്കേ ചാലില്‍ വീട്ടില്‍ സംഗീത്(28) പേരാമ്പ്ര ഒതയോത്ത് മീത്തല്‍ വീട്ടില്‍ അഖില്‍ (24) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയിൽ കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന തൊണ്ടര്‍നാട് എസ്.ഐ എ.യു ജയപ്രകാശും സംഘവുമാണ് സംഘത്തെ പിടികൂടിയത്. ഇവർ ക്ക് നിരവധി മോഷണ , കൊലപാതക കേസുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊയിലാണ്ടി, വടകര , കോഴിക്കോട് പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ നിരവധി കേസുകളുണ്ട്.
വെള്ളമുണ്ടയിൽ ഒരു വ്യാപര തർക്ക ത്തിൽ ഇടപെടാനാണ് ഇവർ വന്നതെന്നാണ് സൂചന. മറ്റൊരു സംഘത്തിന്റെ ക്വട്ടേഷനാണ് ഇതെന്നും സൂചനയുണ്ട്. സംഘം വയനാട്ടിൽ എത്തിയതു സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി തൊണ്ടർ നാട് പൊലീസ് പറഞ്ഞു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.