• HOME
 • »
 • NEWS
 • »
 • crime
 • »
 • Porotta |'പൊറോട്ടയ്ക്ക് വില കൂടി'; നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു

Porotta |'പൊറോട്ടയ്ക്ക് വില കൂടി'; നാലംഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു

സംഭവത്തിൽ കേസെടുത്ത ആറ്റിങ്ങൽ പോലീസ് കാർ നമ്പർ പരിശോധിച്ച് അന്വേഷണം തുടങ്ങി

 • Last Updated :
 • Share this:
  പൊറോട്ടയ്ക്ക് കൂടുതല്‍ വില ഈടാക്കിയെന്ന് പറഞ്ഞ് നാലംഗ സംഘം ഹോട്ടല്‍ ഉടമയുടെ തല അടിച്ചു പൊട്ടിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടൽ ഉടമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തലയില്‍ ഗുരുതര പരുക്കേറ്റ ആറ്റിങ്ങൽ മൂന്നുമുക്ക് ബി.എൽ നിവാസിൽ ഡിജോയ് ( 34 ) യെ വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 12,45 ഓടെയാണ് സംഭവം. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ നാലുപേർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ബിൽ തുക നൽകി പോയ ശേഷം വീണ്ടും മടങ്ങിയെത്തിയാണ് ആക്രമിച്ചത്.

  പൊറോട്ടയ്ക്ക് 12 രൂപ വാങ്ങിയെന്ന് പറഞ്ഞ് ഇവര്‍ ഡിജോയെ അസഭ്യം പറഞ്ഞു. തുടര്‍ന്ന് അക്രമി സംഘത്തോട് കടയില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഹോട്ടലുടമയുമായി വാക്കേറ്റവും കൈയ്യാങ്കളിയും വരെ നടന്നു. പോലീസിനെ വിളിക്കാൻ ഡിജോയ് ശ്രമിക്കുന്നതിനിടെ സംഘം ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു.

  ഇതിനിടെ ഒരാൾ കടയുടെ മുന്നിലിരുന്ന പാൽകൊണ്ടുവരുന്ന ട്രേയുമായി പിന്നിലൂടെ വന്ന് ഡിജോയിയുടെ തലയ്ക്കടിച്ചു വീഴ്ത്തുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. അതിനു ശേഷം അക്രമി സംഘം കാറിലും ബൈക്കിലുമായി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത ആറ്റിങ്ങൽ പോലീസ് കാർ നമ്പർ പരിശോധിച്ച് അന്വേഷണം തുടങ്ങി. അക്രമികൾ വെമ്പായം നെടുമങ്ങാട് ഭാഗത്തുള്ളവരായിരിക്കാമെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

   തട്ടുകടയില്‍ ഉറക്കെ സംസാരിച്ചതിന് മര്‍ദനം; തെളിവെടുപ്പിനിടെ പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം


  കോട്ടയം: തട്ടുകടയില്‍ ഉറക്കെ സംസാരിച്ചതിന് മധ്യവയസ്‌ക്കരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതി കാണക്കാരി കണിയംപറമ്പില്‍ സുധീഷ് വാവയെ(വിഷം സുധി 26) പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാട്ടുകാരുടെ കയ്യേറ്റശ്രമം. പിക്കപ് ഡ്രൈവര്‍ കോതനല്ലൂര്‍ ആണ്ടൂര്‍ സാബുവിനെയും(55) സുഹൃത്ത് കോതനല്ലൂര്‍ ഓലിക്കല്‍ ഷാജിയെയും ആയിരുന്നു ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചത്.

  20ന് രാത്രി എട്ടരയോടെ കോതനല്ലൂരിലെ തട്ടുകടയിലാണ് കേസിനാസ്പദമായി സംഭവം. തട്ടുകടയില്‍ ഉറക്കെ സംസാരിച്ചത് ചോദ്യം ചെയ്ത് സുധീഷ് വാവയും സുഹൃത്തുക്കളും ചേര്‍ന്ന് സാബുവിനെയും ഷാജിയെയും ആക്രമിക്കികയായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ഇരവരെയും പിന്നാലെ എത്തിയും അക്രമി സംഘം മര്‍ദിച്ചു.

  Also Read- അര ഷവായിയും നാല് കുബ്ബൂസും! ഹോട്ടലെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പൊലീസുകാരന്‍

  അക്രമി സംഘം സാബുവിന്റെ തല അടിച്ചുതകര്‍ക്കകയും ചെയ്തു. കൂടാതെ സാബുവും ഷാജിയും ഓടിക്കയറി രക്ഷപ്പെട്ട വീടിന്റെ ചില്ലുകളും സമീപത്ത് കിടന്നിരുന്ന കാറും അക്രമി സംഘം തകര്‍ത്തു. സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. സംഭവം നടന്ന തട്ടുകടയിലും അക്രമി സംഘം തകര്‍ത്ത വീട്ടിലും കാര്‍ തകര്‍ത്ത ഭാഗത്തും പ്രതിയെ എത്തിച്ചു. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെട്ട റെയില്‍വേ സ്റ്റേഷനിലും എത്തിച്ചു.

  തെളിവെടുപ്പിന് എത്തിച്ച സുധീഷ് വാവയ്ക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും പ്രതിഷേധവുമുണ്ടായി. തെളിവെടുപ്പിന് ശേഷം സുധീഷിനെ തിരികെ കൊണ്ടും പോകും വഴിയാണ് നാട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്.  നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ലഹരി സംഘത്തില്‍പെട്ട ആളാണ് സുധീഷെന്നും ഇനി നാട്ടില്‍ എത്തി അക്രമം നടത്തിയാല്‍ നാട്ടുകാര്‍ തന്നെ നേരിടുമെന്നും ജനങ്ങള്‍ പറഞ്ഞു.
  Published by:Arun krishna
  First published: