• HOME
  • »
  • NEWS
  • »
  • crime
  • »
  • പോത്തുകളെ മോഷ്ടിച്ച് മാംസ വിൽപന; എറണാകുളത്ത് നാൽവർ സംഘം പൊലീസ് പിടിയിൽ

പോത്തുകളെ മോഷ്ടിച്ച് മാംസ വിൽപന; എറണാകുളത്ത് നാൽവർ സംഘം പൊലീസ് പിടിയിൽ

വൈകുന്നേരങ്ങളിൽ പാടത്തും ഗ്രാമപ്രദേശങ്ങളിലും കറങ്ങി നടന്ന് പോത്തിനെ കണ്ടുവെയ്ക്കും. രാത്രി പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോവുകയാണ് ചെയ്യുന്നത്.

  • Last Updated :
  • Share this:
കൊച്ചി: പോത്തുകളെ (buffalo)മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘം പൊലീസ് പിടിയിൽ. നെടുംകുന്നം അണിയറ വീട്ടിൽ അപ്പുമോൻ, വെള്ളാവൂർ പായിക്കുടി വീട്ടിൽ സതീഷ്കുമാർ, ഇയാളുടെ സഹോദരൻ സന്ദീപ് , പാലക്കാട് കണ്ണന്തറ വടക്കുംഞ്ചേരി വീട്ടിൽ അബ്ദുൾസലാം എന്നിവരെയാണ് നെടുമ്പാശേരി പോലീസിന്‍റെ പിടിയിലായത്. പിരാരൂർ, കോട്ടായി എന്നിവിടങ്ങളിൽ നിന്നാണ് പോത്തിനെ മോഷ്ടിച്ചിരുന്നത്. പോത്തിനെ കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞയാഴ്ചയാണ് പിരാരൂരിൽ നിന്ന് രണ്ടും കോട്ടായിൽ നിന്ന് ഒരു പോത്തിനെയും കാണാതായിരുന്നു. ഇതിനെ തുടർന്ന് പോത്തിന്റെ ഉടമകൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. വൈകുന്നേരങ്ങളിൽ പാടത്തും ഗ്രാമപ്രദേശങ്ങളിലും കറങ്ങി നടന്ന് പോത്തിനെ കണ്ടുവെയ്ക്കും. രാത്രി പിക്കപ്പ് വാനിൽ കയറ്റി കൊണ്ടു പോവുകയാണ് ചെയ്യുന്നത്.

അപ്പുമോന് നെടുംകുന്നത്ത് മാംസവ്യാപാര സ്ഥാപനമുണ്ട്. ഇവിടെയ്ക്ക് എത്തിച്ച് മാംസ വിൽപന നടത്തുകയാണ് പതിവ്. ഓരോ പ്രാവശ്യവും ഓരോ സ്ഥലങ്ങളിൽ നിന്നുമാണ് പോത്തിനെ മോഷ്ടിക്കുന്നത്. പൊള്ളാച്ചിയിൽ നിന്നും പോത്തുകളെ കൊണ്ടുവരുന്നത് എന്നാണ് ഇവർ പറഞ്ഞിരുന്നത്. വലിയ തുകയാണ് പോത്ത് വിൽപ്പനയിലൂടെ ഇവർ നേടിയിട്ടുള്ളത്.

Also Read-Sexual Abuse | ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലചിത്രങ്ങളയച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

പ്രതികൾ പലയിടങ്ങളിലും സമാന സ്വഭാവമുള്ള മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.  സന്ദീപ് പത്തോളം കേസുകളിൽ പ്രതിയാണ്.  സതീഷിന്റെയും അബ്ദുൾ സലാമിന്റെയും പേരുകളിലും കേസുകളുണ്ട്. പുതിയ മോഷണത്തിന് പദ്ധതിയിട്ടിരുന്നു.
Also Read-Murder| വിവാഹം കഴിക്കാനുള്ള മകന്റെ ആഗ്രഹത്തെ ചൊല്ലി തർക്കം; പിതാവ് മകനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഇതിനിടയിലാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐമാരായ അനീഷ്.കെ.ദാസ്, പി.പി.സണ്ണി, ജയപ്രസാദ്, എ.എസ്.ഐ സുനോജ്,  എസ്.സി.പി.ഒ മാരായ റോണി അഗസ്റ്റിൻ,  ജിസ്മോൻ, അബ്ദുൾ ഖാദർ, ലീല തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Published by:Naseeba TC
First published: