ഇന്റർഫേസ് /വാർത്ത /Crime / നാടൻ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; റിസോർട്ട് വളഞ്ഞു മൽപ്പിടുത്തത്തിനൊടുവിൽ പ്രതികളെ പൊലീസ് പിടികൂടി

നാടൻ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; റിസോർട്ട് വളഞ്ഞു മൽപ്പിടുത്തത്തിനൊടുവിൽ പ്രതികളെ പൊലീസ് പിടികൂടി

kochi quotation

kochi quotation

റിസോർട്ടിൽ പ്രതികൾ ഉണ്ടെന്ന വിവരം അറിഞ്ഞ പോലീസ് സ്ഥലം വളഞ്ഞു. പൊലീസിനെ കണ്ട് ചെറുത്തുനിൽക്കാൻ ശ്രമിച്ച പ്രതികളെ  മൽപ്പിടിത്തത്തിലൂടെ ആണ് കീഴടക്കിയത്.

  • Share this:

കൊച്ചി: യുവാവിനെ നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ സംഘത്തെ പോലീസ് പിടികൂടി. എറണാകുളം സ്വദേശികളായ  ലാലു, വിഷ്ണു ശ്യാം, ലിയോ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 17ന് പെരുമ്പാവൂരിൽ എതിർ സംഘത്തിലെ യുവാവിനെ അനുരഞ്ജന ചർച്ചയ്ക്ക് എന്ന് വിളിച്ചുവരുത്തി ബോംബെറിഞ്ഞ് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തിനുശേഷം നാടുവിട്ട പ്രതികൾ പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

കോതമംഗലത്തെ പാലമറ്റത്തുള്ള റിസോർട്ടിൽ പ്രതികൾ ഉണ്ടെന്ന വിവരം അറിഞ്ഞ പോലീസ് സ്ഥലം വളഞ്ഞു. പൊലീസിനെ കണ്ട് ചെറുത്തുനിൽക്കാൻ ശ്രമിച്ച പ്രതികളെ  മൽപ്പിടിത്തത്തിലൂടെ ആണ് കീഴടക്കിയത്.

TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]'അപകടകരമായ ഉള്ളടക്കം' ഫോട്ടോ പോസ്റ്റ് ചെയ്ത് പൂനെ പൊലീസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]

പ്രതികളുടെ കൈയിൽ നിന്ന് മാരകായുധങ്ങളും നാടൻ ബോംബും പോലീസ് കണ്ടെടുത്തു. ജില്ലയിൽ വിവിധ പോലീസ്  സ്റ്റേഷനുകളിലായി പ്രതികൾക്കെതിരെ നിരവധി കേസുകളുണ്ട്. എറണാകുളം റൂറൽ എസ്പി കാർത്തിക്കിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

First published:

Tags: Gangster, Goonda, Mafia, Quotation team arrested in kochi, Quotation team in kochi