HOME » NEWS » Crime » FOUR MEN ARRESTED NEAR KILIMANOOR FOR TRYING TO VIOLATE LOCKDOWN WITH AMBULANCE AR

ആംബുലൻസ് വഴി ജില്ലാ അതിർത്തി കടന്ന് ആളെക്കടത്താൻ ശ്രമം: നാലുപേർ അറസ്റ്റിൽ

Lock down Violation | കണിയാപുരത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് പോയ സ്വരാജ്, സാജുദ്ദീൻ, വിഷ്ണുചന്ദ്രൻ, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്

News18 Malayalam | news18-malayalam
Updated: May 1, 2020, 11:22 AM IST
ആംബുലൻസ് വഴി ജില്ലാ അതിർത്തി കടന്ന് ആളെക്കടത്താൻ ശ്രമം: നാലുപേർ അറസ്റ്റിൽ
ambulance arrest
  • Share this:
തിരുവനന്തപുരം: ആംബുലൻസ് ഉപയോഗിച്ച് ജില്ലാ അതിർത്തി കടത്തി ആളെക്കടത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. കിളിമാനൂർ തട്ടത്തുമല വെച്ചാണ് ജില്ലാ അതിർത്തി കടക്കാൻ ശ്രമിച്ച നാലുപേരെ കിളിമാനൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. സ്വരാജ്, സാജുദ്ദീൻ, വിഷ്ണുചന്ദ്രൻ, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്. കണിയാപുരത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് പോയവരാണ് പിടിയിലായത്.

ആംബുലൻസിൽ തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തി കടക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ പൊലീസിന്‍റെ പിടിയിലായത്. രോഗികളെ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന അംബലുൻസ് അനധികൃതമായി ഉപയോഗിച്ചതിനും ലോക്ക്ഡൗൺ ലംഘിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യാൻ മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകുമെന്നും പൊലീസ് അറിയിച്ചു.

ചങ്ങനാശേരിയിലേക്ക് പോകാനെത്തിയ സംഘം പിടിയിലായത്. ചങ്ങനാശേരിയിൽവെച്ച് തകരാറിലായ വാഹനം തിരികെക്കൊണ്ടുവരാനായി പോയതാണ് സംഘമെന്ന് പൊലീസ് പറയുന്നു.
TRENDING:Covid 19 | 130 കോടി ജനങ്ങളുള്ള മഹാരാജ്യത്ത് മൂന്നുമാസത്തിനിടെ മരണം 1000; ഇന്ത്യ എന്താണ് ചെയ്യുന്നത്? [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]സ്വത്ത് തർക്കം: കുടുംബത്തിലെ ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി [NEWS]
കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം, കൊല്ലം, ഇടുക്കി, ജില്ലകളിൽ കർശന പരിശോധനയാണ് അതിർത്തികളിൽ നടത്തുന്നത്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ആരെയും അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.
First published: May 1, 2020, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories