സംസാരശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത നാലു പേർ അറസ്റ്റിൽ

11നും 18നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ.

News18 Malayalam | news18-malayalam
Updated: June 30, 2020, 7:53 PM IST
സംസാരശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത നാലു പേർ അറസ്റ്റിൽ
News18
  • Share this:
ഛതർപൂർ: സംസാര ശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്ത നാല് ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഛതർപൂരിലാണ് സംഭവം. 11നും 18നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ.

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. വീടിനു പുറത്തേക്ക് പോയ യുവതിയാണ് പീഡനത്തിനിരയായത്. യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് റോഡരികിൽ പരിക്കേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്.

TRENDING:#BoycottSadak2|ആലിയയുടെ സഡക്2വിനെതിരെ നെറ്റിസെൻസ്; സുശാന്തിന്റെ ത്യാഗം മറക്കരുതെന്ന് ഓർമപ്പെടുത്തൽ [PHOTO]പ്രണയാഭ്യർഥന നിരസിച്ചതിന് ടിക്ടോക് താരത്തെ കൊലപ്പെടുത്തി; യുവാവ് പിടിയിൽ
[PHOTO]
Tamil Nadu Custodial Deaths | തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി ? [NEWS]
യുവതി ആംഗ്യഭാഷയിലൂടെ പീഡന വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ചയാണ് പ്രതികൾ അറസ്റ്റിലായത്.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി ഗൗരിഹർ പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
First published: June 30, 2020, 7:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading