നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • സ്വവര്‍ഗപങ്കാളികൾക്കുളള ആപ്പ് വഴി സെക്സിന് വിളിച്ച് തട്ടിപ്പുനടത്തിയ ഏഴംഗ സംഘത്തിൽ നാലു പേർ പ്രായപൂർത്തിയാകാത്തവർ

    സ്വവര്‍ഗപങ്കാളികൾക്കുളള ആപ്പ് വഴി സെക്സിന് വിളിച്ച് തട്ടിപ്പുനടത്തിയ ഏഴംഗ സംഘത്തിൽ നാലു പേർ പ്രായപൂർത്തിയാകാത്തവർ

    പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയും തുടർന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് സ്ഥലത്തേക്ക് വരാൻ പറയുകയും ചെയ്യുന്നു.

    online-sex-arrest

    online-sex-arrest

    • Share this:
    മലപ്പുറം: തിരൂരിൽ ഓൺലൈൻ സ്വവർഗ രതി ആപ്പിൻ്റെ മറവിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഏഴ് അംഗ സംഘത്തെ പോലീസ് പിടികൂടി. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18) എന്നിവർ ആണ് അറസ്റ്റിൽ ആയത്. സംഘത്തിൽ ഉൾപ്പെട്ട മറ്റ് നാല് പേര് പ്രായപൂർത്തി ആകാത്തവരാണ്.

    "Grindr" എന്ന സ്വവർഗാനുരാഗികളുടെ മൊബൈൽ ആപ്പ് വഴി ആണ് തട്ടിപ്പ്. സ്വവർഗ രതി ആസ്വദിക്കുന്നവരാണ് ഈ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നത്. ഈ ആപ്പിലൂടെ ആളുകളെ കണ്ടെത്തി ചാറ്റ് ചെയ്യുക ആണ് തട്ടിപ്പിൻ്റെ ആദ്യ പടി. പിന്നീട് ഇവരെ  ഒരു സ്ഥലം പറഞ്ഞുറപ്പിച്ച് വിളിച്ച് വരുത്തും. ഇങ്ങനെ വരുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്.

    തട്ടിപ്പിനെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ, പ്രതികളിൽ ഒരാൾ ആപ്പ് ഡൗൺലോഡ് ചെയ്യുകയും തുടർന്ന് പല ആളുകളുമായി ചാറ്റ് ചെയ്യുകയും ശേഷം പണവും സ്ഥലവും പറഞ്ഞുറപ്പിച്ച് സ്ഥലത്തേക്ക് വരാൻ പറയുകയും ചെയ്യുന്നു. തുടർന്ന് സ്ഥലത്തെത്തുന്ന ആവശ്യക്കാരനെ പ്രതികളെല്ലാവരും കൂടിച്ചേർന്ന് ഫോണിലും മറ്റും വീഡിയോ എടുത്ത് ഭീഷണി പെടുത്തും. മുൻപ് നടത്തിയ ചാറ്റിംഗ് കാണിച്ച് പോലീസിൽ പരാതി നൽകും എന്നും പോക്‌സോ കേസിൽ കുടുക്കും എന്നും ആണ് ഭീഷണി. പോലീസിനൊപ്പം ബന്ധുക്കളേയും അറിയിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തും. ഇങ്ങനെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതികളുടെ രീതി.

    പണത്തിനു പുറമേ മൊബൈൽഫോൺ, കൈവശം ഉള്ള വിലയേറിയ വസ്തുക്കൾ എന്നിവയെല്ലാം സംഘം ഭീഷണിപ്പെടുത്തി കൈക്കലാക്കും. ഇത്തരത്തിൽ പണം നഷ്ടമായ രണ്ടാളുകളുടെ പരാതിയിൽ തിരൂർ പോലീസ് കേസ്സെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. കേസിൽ  മുഴുവൻ പ്രതികളെയും പിടികൂടിയിട്ടുണ്ട്. തിരൂർ സ്വദേശികളായ കളത്തിൽപറമ്പിൽ ഹുസൈൻ (26), പുതിയത്ത് മുഹമ്മദ് സാദിഖ് (20), കോഴിപറമ്പിൽ മുഹമ്മദ് റിഷാൽ(18) എന്നിവരെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസ്സിലുൾപ്പെട്ട മറ്റ് 4 പേർ പ്രായപൂർത്തിയാകാത്തവരാണ്.

    Also Read- വനിതാ പൊലീസ് ഓഫീസർ കുളിക്കുന്ന ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം; കോൺസ്റ്റബിളിനെതിരെ കേസ്

    അന്വേഷണത്തിൽ പ്രതികൾ ഇതുപോലെ കുറേ ആളുകളെ ബ്ലാക്ക്മെയിൽ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും  കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായും പോലീസ് അറിയിച്ചു. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടവർ പരാതിയുമായി മുന്നോട്ടു പോകില്ല എന്നതും തട്ടിപ്പു സംഘത്തിന് സഹായമായി. കൂടുതൽ ആളുകളെ ബ്ലാക്ക്മെയിൽ ചെയ്യുവാൻ ഇവർക്ക്  കഴിഞ്ഞതും ഇത്കൊണ്ടാണ്.

    കേസിലെ പ്രതികൾക്ക്  കഞ്ചാവ് മയക്ക് മരുന്ന് സംഘങ്ങളുമായി ബന്ധം ഉണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത  പ്രതികൾ മിക്ക ദിവസവും രാത്രി വീട്ടിൽ എത്തിയിരുന്നില്ല. അന്വേഷിക്കുന്ന വീട്ടുകാരോട് കള്ളം പറയുകയും ചെയ്തിരുന്നു. തിരൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജീജോ.എം.ജെ , എസ്.ഐ അബ്ദുൾ ജലീൽ കറുത്തേടത്ത് സിവിൽ പോലീസ് ഓഫീസർമാരായ   ഉണ്ണിക്കുട്ടൻ, ഷിജിത്ത്, അക്ബർ, രഞ്ജിത്ത്, അനിഷ് ദാമോദർ എന്നിവരുൾപ്പട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്..
    Published by:Anuraj GR
    First published:
    )}