തൃശ്ശൂര്‍: ചേർപ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകത്തിൽ നാല് പേര്‍ പിടിയില്‍. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം എഴായി. കേസിലെ 6 പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത് , വിഷ്ണു, ഡിനോൺ, രാഹുൽ, അഭിലാഷ് , മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. പ്രതികള്‍ക്കായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വനിതാ സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായ സഹറിനെ(32) ഫെബ്രുവരി 18ന് അര്‍ദ്ധരാത്രിയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ആന്തരികാവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ ഈ മാസം 7നാണ് സഹര്‍ മരിച്ചത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ,നവീന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ 4 പേരെ നാളെ വൈകിട്ടോടെ തൃശ്ശൂരിലെത്തിക്കും.
Also Read- യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാകം ചെയ്തു; മൂന്ന് പേരുടെ ജീവനെടുത്ത പ്രതിക്ക് 5 ജീവപര്യന്തം
സുഹൃത്തിനെ കാണാനെത്തിയ സഹറിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി പ്രതികൾ മണിക്കൂറുകളോളം മർദിക്കുകയായിരുന്നു. 17 ദിവസത്തോളം ആശുപത്രിയിൽ കിടന്നതിനു ശേഷമാണ് സഹർ മരണപ്പെട്ടത്. സംഭവം നടന്ന് ആഴ്ച്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കൊലക്കേസില്‍ അന്വേഷണം നടത്തുന്നത്. പ്രതികളിലൊരാളായ രാഹുല്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.