• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | അട്ടപ്പാടിയിൽ 22കാരനെ മർദ്ദിച്ചുകൊന്നു; സുഹൃത്ത് ഉൾപ്പടെ നാലുപേർ കസ്റ്റഡിയിൽ

Murder | അട്ടപ്പാടിയിൽ 22കാരനെ മർദ്ദിച്ചുകൊന്നു; സുഹൃത്ത് ഉൾപ്പടെ നാലുപേർ കസ്റ്റഡിയിൽ

തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചുകൊന്നു. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നന്ദകിഷോറിന്‍റെ സുഹൃത്ത് ഉൾപ്പടെ നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

    അട്ടപ്പാടി നരസിമുക്കിലാണ് കൊലപാതകം നടന്നത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് അ​ഗളി പൊലീസ് പറഞ്ഞു. നന്ദകിഷോറിന്‍റെ സുഹൃത്ത് കണ്ണൂർ സ്വദേശി വിനായകനും മർദ്ദനമേറ്റിട്ടുണ്ട്. ഇയാളെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

    ഭാര്യ കാമുകനൊപ്പം പോയി ; മക്കളെ കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി

    കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഓട്ടോയില്‍ ഒരുരാത്രി മുഴുവന്‍ നഗരം ചുറ്റിയശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കര്‍ണാടകയിലെ കലബുര്‍ഗി നഗരത്തിലെ ബാബൂ ബസാറില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ലക്ഷ്മികാന്ത് എന്ന 34കാരനാണ് തന്റെ നാല് മക്കളില്‍ രണ്ടുപേരെ കൊലപ്പെടുത്തിയത്. സോണി (11), മയൂരി (ഒമ്പത്) എന്നിവരാണ് കൊല്ലപ്പെട്ടത്.

    നാല് മാസം മുമ്പ്  ഭാര്യ അഞ്ജലി ലക്ഷ്മികാന്തിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിരുന്നു. ഇതിനുശേഷം അഞ്ജലിയുടെ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടികളുടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം  കുട്ടികളെ കാണാന്‍ ലക്ഷ്മികാന്ത് എത്തിയതിന് പിന്നാലെ കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് നാല് കുട്ടികളെയും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ ലക്ഷ്മികാന്ത് പിന്നീട് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു.

    Also Read- വിദേശത്തുള്ള ഭര്‍ത്താവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഭാര്യ തട്ടിയെടുത്തത് ലക്ഷങ്ങളുടെ സ്വത്ത്

    ഇളയകുട്ടികളായ മോഹിത്ത് (അഞ്ച്), ശ്രേയ (മൂന്ന്) എന്നിവര്‍ അറിയാതെയാണ് മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികളെയും ഇയാള്‍ കൊലപ്പെടുത്തിയത്. കാമുകനൊപ്പം പോയ ഭാര്യയ്ക്കൊപ്പം അയച്ചാല്‍ കുട്ടികളുടെ ജീവിതം അപകടത്തിലാകുമെന്ന പേടി മൂലമാണ് നാല് മക്കളെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ട് മക്കളെ കൊന്നതോടെ ഭയന്ന ലക്ഷ്മികാന്ത്, ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

    ചൊവ്വാഴ്ച വൈകിട്ടാണ് ഇയാള്‍ രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. ഇതോടെ അസ്വസ്ഥനായ പ്രതി എന്തുചെയ്യണമെന്ന് ധാരണയില്ലാതെയാണ് മൃതദേഹങ്ങളുമായി രാത്രി ഓട്ടോയില്‍ നഗരം ചുറ്റിയത്. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.
    Published by:Anuraj GR
    First published: