• HOME
 • »
 • NEWS
 • »
 • crime
 • »
 • Imprisonment | പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപിക ഉൾപ്പടെ നാലുപേർക്ക് കഠിനതടവ്

Imprisonment | പതിന്നാലുകാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപിക ഉൾപ്പടെ നാലുപേർക്ക് കഠിനതടവ്

സൺഡേ സ്‌കൂളിൽ മത കാര്യങ്ങൾ പഠിപ്പിച്ചിരുന്ന അനീഷയാണ്‌ മറ്റു പ്രതികൾക്ക്‌ കുട്ടിയെ പരിചയപ്പെടുത്തിയത്‌.

pocso_Ernakulam

pocso_Ernakulam

 • Share this:
  കൊച്ചി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച (Sexually Abuse) സംഭവത്തിൽ സൺഡേ സ്കൂൾ (Sunday school) അധ്യാപിക ഉൾപ്പടെ നാലുപേരെ കോടതി കഠിനതടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ കൂടാതെ പ്രതികൾ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹർഷാദ്‌(ബേസിൽ–24), കിഴക്കമ്പലം ആലിൻചുവട് തടിയൻവീട്ടിൽ ജിബിൻ(24), തൃക്കാക്കര തേവയ്ക്കൽ മീൻകൊള്ളിൽ ജോൺസ് മാത്യു (24) എന്നിവരെയാണ്‌ എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്‌. അനീഷ 32 ഉം ഹർഷാദ്‌ 28ഉം ജിബിൻ 48ഉം ജോൺസ്‌ 12 ഉം വർഷം തടവനുഭവിക്കണമെന്ന്‌ വിധിയിൽ വ്യക്തമാക്കി. പ്രതികൾ പിഴയായി ഒടുക്കുന്ന തുക പെൺകുട്ടിക്ക്‌ നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

  2015 ലാണ് പെൺകുട്ടി പീഡനത്തിനിരയായത്‌. സൺഡേ സ്‌കൂളിൽ മത കാര്യങ്ങൾ പഠിപ്പിച്ചിരുന്ന അനീഷയാണ്‌ മറ്റു പ്രതികൾക്ക്‌ കുട്ടിയെ പരിചയപ്പെടുത്തിയത്‌. പീഡനദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ സോമനാണു കേസിൽ ശിക്ഷ വിധിച്ചത്.

  പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി. തടിയിട്ടപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജെ കുര്യാക്കോസാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിക്ക്‌ സംസ്ഥാന സർക്കാർ മതിയായ നഷ്‌ട പരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

  17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂൾ ഉടമയ്ക്കെതിരെ പോക്സോ കേസ്

  മുസാഫർനഗർ: 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ഉടമ ഉൾപ്പടെ രണ്ടുപേർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കുറ്റപത്രം സമർപ്പിച്ചു. മുസാഫർനഗറിലെ ഒരു സ്‌കൂൾ ഉടമ യോഗേഷ് ചൗഹാൻ കഴിഞ്ഞ നവംബറിൽ പത്താം ക്ലാസിലെ 17 പെൺകുട്ടികളെ തന്റെ സ്‌കൂളിൽ നിന്ന് മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തയ്യാറാക്കാനെന്ന പേരിലാണ് പ്രതി പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോയത്.

  Also read- Wife Swapping| പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം സംസ്ഥാനത്തും; കോട്ടയത്ത് ആറുപേര്‍ പിടിയില്‍

  പ്രാക്ടിക്കൽ ക്ലാസ് കഴിഞ്ഞ് തിരിച്ചു വീട്ടിൽ പോകാൻ നേരം വൈകിയതോടെയാണ് സ്‌കൂളിന്റെ മാനേജർ ചൗഹാനും അർജുൻ സിംഗ് എന്നയാളും ചേർന്ന് കുട്ടികളെ ഒഴിഞ്ഞ കെട്ടിടത്തിൽ താമസിപ്പിക്കുകയായിരുന്നു. രാത്രിയിൽ മയക്കമരുന്ന് കലർത്തിയ ഭക്ഷണം വിദ്യാർത്ഥികൾക്ക് നൽകുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. രണ്ട് പെൺകുട്ടികൾ അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടുകയും, പീഡിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാൽ പീഡന വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെ കൊല്ലുമെന്ന് ചൗഹാനും അർജുൻ സിംഗും ചേർന്ന് ഭീഷണിപ്പെടുത്തി.

  ഇരുവർക്കുമെതിരെ സെക്ഷൻ 328, 354 (സ്ത്രീയ്ക്ക് അന്തസിനെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 504 (സമാധാന ലംഘനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബോധപൂർവമായ അപമാനം) എന്നിവ പ്രകാരം കേസെടുത്തു. ) ഇന്ത്യൻ ശിക്ഷാനിയമവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമവും പ്രതികൾക്കെതിരെ ചുമത്തി. ചൗഹാനും സിങ്ങും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതേസമയം, ഉത്തർപ്രദേശിന്റെ എഎപി ചുമതലയുള്ള സഞ്ജയ് സിംഗ് വിഷയം രാജ്യസഭയിൽ ഉന്നയിക്കുകയും വേഗത്തിലുള്ള വിചാരണ ആവശ്യപ്പെടുകയും ചെയ്തു.
  Published by:Anuraj GR
  First published: