• HOME
 • »
 • NEWS
 • »
 • crime
 • »
 • അച്ഛനും മകനും ഉൾപ്പെടെ നാലുപേർ 80 കിലോ കഞ്ചാവുമായി പിടിയിൽ

അച്ഛനും മകനും ഉൾപ്പെടെ നാലുപേർ 80 കിലോ കഞ്ചാവുമായി പിടിയിൽ

അന്ധ്രയിലെ വിശാഖ പട്ടണത്തിനടുത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലാവർ എക്സൈസിനോട് പറഞ്ഞു.

 • Last Updated :
 • Share this:
  കൊച്ചി: മൂവാറ്റുപുഴയ്ക്ക് സമീപം കലൂരിൽ ലോറിയിൽ കടത്തിക്കൊണ്ടു വന്ന എൺപത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവുമായി എത്തിയ അച്ഛനും മകനും ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. കാളിയാർ സ്വദേശി മലയിൽ മുണ്ടയിൽ വീട്ടിൽ തങ്കപ്പൻ, മകൻ അരുൺ, പടിഞ്ഞാറേ കോടിക്കുളം അമ്പാട്ട് വീട്ടിൽ നിതിൻ വിജയൻ, വണ്ണപ്പുറം ചീങ്കൽസിറ്റി സ്വദേശി കരിക്കിൻപറമ്പിൽ നാസർ മകൻ അബിൻസ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

  എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അന്ധ്രയിലെ വിശാഖ പട്ടണത്തിനടുത്ത് നിന്ന് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലാവർ എക്സൈസിനോട് പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്നും ഒരു കിലോ കഞ്ചാവ് 3000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ ഇരുപതിനായിരം മുതൽ 35,000 രൂപവരെ നിരക്കിലാണ് ഇവർ വിറ്റ് വന്നിരുന്നത് .

  ഇവർക്ക് നേതൃത്വം നൽകുന്ന ഇടുക്കി സ്വദേശി നാസർ എന്നയാളെ കുറിച്ച് കൂടുതൽ വിവരം എക്സൈസ് സംഘം ശേഖരിച്ചു വരുന്നു. ഇവർ ഇടനിലക്കാർക്ക് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടു വരുന്നതെന്ന് എക്സൈസ് സെൻട്രൽ സോൺ കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദ് പറഞ്ഞു.

  ആന്ധ്രയിൽ ആഴ്ചകളോളം തങ്ങി കഞ്ചാവ് ശേഖരിച്ച് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും, ഇടുക്കി ജില്ലയിലെ പലഭാഗങ്ങളിലും എത്തിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. 1500 കിലോയോളം കഞ്ചാവ് കൊണ്ടുവന്നത് പലസ്ഥലത്തും കച്ചവടം നടത്തിയതിനുശേഷം ബാലൻസ് വന്ന കഞ്ചാവാണ് ഇന്ന് പിടികൂടിയിട്ടുള്ളത്. ഇവരെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പരിശോധനകൾ ശക്തമാക്കുമെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ബി ടെനിമോൻ പറഞ്ഞു.

  എക്സൈസ് ഇൻസ്പെക്ടർമാരായ വി എസ് പ്രദീപ്, മണികണ്ഠൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ്, പ്രിവൻ്റീവ് ഓഫീസർമാരായ ഒ എൻ അജയകുമാർ, ഷിബു, സിവിൽ എക്സൈസ് ഇൻസ്പെക്ടർമാരായ റോബി, റൂബൻ, മുജീബ്റഹ്മാൻ, അനിൽ പ്രസാദ്, രഞ്ജിത്ത്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

  രണ്ട് കിലോ കഞ്ചാവുമായി CPI നേതാവ് അടൂരില്‍ പിടിയില്‍

  രണ്ടു കിലോയിലധികം വരുന്ന കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍. സിപിഐ. കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എ\ഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവുമായ ജിതിന്‍ മോഹനാണ് അടൂരില്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് 2.250 കിലോ കഞ്ചാവും പിടിച്ചെടുത്തു.

  ഓണത്തോടനുബന്ധിച്ച് അടൂര്‍ എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ജിതിന്‍ പിടിയിലായത്. ജിതിനും കൊടുമണ്‍ സ്വദേശിയായ അനന്തുവും വില്‍പ്പന നടത്താനുള്ള കഞ്ചാവുമായി കാറില്‍ യാത ചെയ്യുകയായിരുന്നു. ഇതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ തടഞ്ഞത്. എക്‌സൈസിനെ കണ്ടതോടെ അനന്തു ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

  ജിതിനും രക്ഷപ്പെട്ട അനന്തുവും കൊടുമണ്ണിലും പരിസരപ്രദേശങ്ങളിലും ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തിലായിരുന്നു.
  Published by:Rajesh V
  First published: