HOME /NEWS /Crime / പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് രണ്ടുവർഷമായി ലൈംഗിക പീഡനം; പിതാവ് ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് രണ്ടുവർഷമായി ലൈംഗിക പീഡനം; പിതാവ് ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.

  • Share this:

    കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അച്ഛൻ അടക്കം നാലുപേർ പൊലീസ് കസ്റ്റഡിയിൽ. നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടി നിരന്തരം പീഡനത്തിനിരയായിട്ടുണ്ടെന്നാണ് വിവരം.

    നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും പ്രദേശവാസികളായ മൂന്ന് യുവാക്കളെയും നീലേശ്വരം പൊലീസ് പിടികൂടി. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അമ്മാവൻമാർ നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ പൊലീസ് പിടികൂടിയത്.

    TRENDING:പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം: CPM കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല [NEWS]Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ [NEWS]'എല്ലാ സമ്പാദ്യവും പലിശയ്ക്ക് പണവും എടുത്ത് ഞാൻ നിർമിച്ച സിനിമ; ടിക്കറ്റ് 50 രൂപ; സ്ത്രീകൾ കാണരുത്': നടി ഷക്കീല [PHOTOS]

    കർണ്ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാൾ നേരത്തെ നാലു പീഡന കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ സംസ്ഥാനത്തിന് പുറത്തുകൊണ്ടു പോയിവരെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. കുട്ടിയുടെ മാതാവും ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും അടക്കമുള്ളവരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിൽ കൂടുതൽ പേർ ഇനിയും പ്രതി ചേർക്കപ്പെടുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

    First published:

    Tags: Kasargod, Rape a minor girl