കൊച്ചി: വീടിനുമുമ്പിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ഭർത്താവിനേയും വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി മർദ്ദിച്ചു. കോതമംഗലംവെള്ളപ്പാറയിലാണ് സംഭവം. ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേസിൽ നാല് പേരെ ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു.
നേര്യമംഗലം പിറക്കുന്നം വെള്ളാപ്പാറ സ്വദേശികളായ സുമേഷ്, അരുൺ, അഖിൽ, ചെങ്ങന്നൂർ ജിതിൻ രാജ് എന്നിവരെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ രാത്രി പത്ത് മണിയോടെയാണ് വീട്ടമ്മയെയും ഭർത്താവിനെയും നാലംഗ സംഘം മർദ്ദിച്ചത്.
Also Read- അഞ്ചുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി
മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ് മുഹമ്മദ് റിയാസ്, എസ്.ഐ മാരായ കെ.പി സിദ്ദിഖ്, ഷാജു ഫിലിപ്പ് എ.എസ്.ഐ മാരായ ലെയ്സൻ ജോസഫ്, പി.ടിസുധീഷ്, എം.എസ്. സജീവ് കുമാർ, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, ഷനിൽ, പി.എ.നസീമ സി.പി.ഒ മാരായ പി.എൻ ആസാദ്, ഫൈസൽ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.