വാഹനാപകടത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പൊലീസുകാരെ ആക്രമിച്ചു; നാലു പേർ അറസ്റ്റിൽ
വാഹനാപകടത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പൊലീസുകാരെ ആക്രമിച്ചു; നാലു പേർ അറസ്റ്റിൽ
പ്രതികൾ ഇന്നോവ കാറിലും ഫോർച്ച്യുണർ കാറിലുമായി സ്ഥലത്ത് എത്തുകയും അപകടം നടന്ന സ്ഥലത്ത് നിന്നും വാഹങ്ങൾ മാറ്റാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നു
sooranad_police_attack
Last Updated :
Share this:
കൊല്ലം: വാഹനങ്ങൾ അപകടത്തിൽ പെട്ടതിനെതുടർന്നുള്ള തർക്കത്തിനിടയിൽ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച പ്രതികളെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ നീർക്കുന്നം വണ്ടാനം കൂവപ്പള്ളിൽ വീട്ടിൽ മുഹമ്മദ് അസ്ലാമിന്റെ മകൻ അജ്മൽ (30), കായംകുളം ചിറക്കടവ് പുളിമൂട്ടിൽ താജുദ്ദീന്റെ മകൻ സിയാദ് (34), കായംകുളം ചിറക്കടവ് പുളിമൂട്ടിൽ താജുദ്ദീന്റെ മകൻ നിഷാദ് (30), കായംകുളം ചിറക്കടവ് മുട്ടേപ്പാലം പുളിമൂട്ടിൽ അബ്ദുൾ റഹ്മാൻ കുഞ്ഞിന്റെ മകൻ താജുദ്ദീൻ (62) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ശൂരനാട് തെക്ക് കുഴിയത്ത് മുക്കിലാണ് കാറും ലോറിയും തമ്മിൽ കൂട്ടിമുട്ടിയത്. താജുദീന്റെ മകളും മരുമകനും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. തുടർന്ന് പ്രതികൾ ഇന്നോവ കാറിലും ഫോർച്ച്യുണർ കാറിലുമായി സ്ഥലത്ത് എത്തുകയും അപകടം നടന്ന സ്ഥലത്ത് നിന്നും വാഹങ്ങൾ മാറ്റാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നു. ശൂരനാട് ഐ.എസ്.എച്ച്.ഒ ജോസഫ് ലിയോൺ, എസ്.ഐ കൊച്ചുകോശി, എസ്.ഐ ജേക്കബ്, എ.എസ്.ഐ ഹർഷദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
KSEB ഉദ്യോഗസ്ഥന് ക്രൂര മർദ്ദനം; സംഭവം വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ
പാലക്കാട് റെയിൽവേ കോളനിയ്ക്ക് സമീപം വൈദ്യുതി തകരാർ പരിഹരിക്കാൻ പോയ KSEB ഓവർസിയർക്ക് ക്രൂർമർദ്ദനം. വൈദ്യുതി ലൈനിൽ വീണ കവുങ്ങ് വെട്ടിമാറ്റുന്നതിനെ ചൊല്ലിയാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ്റെ മകനും സുഹൃത്തുക്കളും KSEB ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. ഒലവക്കോട് KSEB സെക്ഷൻ ഓഫീസിലെ ഓവർസിയർ കണ്ണദാസിനാണ് ക്രൂരമായ മർദ്ദനമേറ്റത്. മരങ്ങൾ വീണതിനെ തുടർന്ന് മൂന്നു ദിവസമായി വൈദ്യുതി മുടങ്ങി കിടന്ന റെയിൽവേ കോളനിയ്ക്ക് സമീപത്തെ പാതിരി നഗറിലാണ് സംഭവം.
ഇവിടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായിരുന്നു ഓവർസീയർ കണ്ണദാസനും കരാർ ജീവനക്കാരനും എത്തുന്നത്. എന്നാൽ കുവുങ്ങ് വെട്ടിമാറ്റിയാൽ മതിലിന് കേടു പറ്റും എന്ന് പറഞ്ഞ് റിട്ട. എസ്. ഐ. തങ്കച്ചൻ അനുമതി നൽകിയില്ല. ഇതേ തുടർന്ന് കുറച്ചുനേരം വാക്ക് തർക്കമായി. പിന്നീട് മടങ്ങിയ കണ്ണദാസനെ അരമണിക്കൂറിന് ശേഷം തങ്കച്ചന്റെ മകനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി.
മുഖത്ത് ഗുരുതരമായി പരുക്കേറ്റ കണ്ണദാസനെ പാലക്കാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണദാസന്റെ പരാതിയിൽ ഹേമാംബിക നഗർ പോലീസ് കേസെടുത്തു. കണ്ണദാസൻ മർദ്ദിച്ചുവെന്നാരോപിച്ച് റിട്ടയേർഡ് എസ് ഐ തങ്കച്ചനും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.