HOME » NEWS » Crime » FOUR PEOPLE WERE STABBED AFTER KABADDI PLAYERS CLASH AT KASARGOD BEKAL

കാസർകോട് ബേക്കലിൽ കബഡി താരങ്ങൾ തമ്മിൽ സംഘർഷം; നാലുപേർക്ക് കുത്തേറ്റു

കുളത്തില്‍ കുളിക്കുന്നതിനിടെ 15 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പൊലീസിനോട് പറഞ്ഞു

News18 Malayalam | news18-malayalam
Updated: June 27, 2021, 11:01 PM IST
കാസർകോട് ബേക്കലിൽ കബഡി താരങ്ങൾ തമ്മിൽ സംഘർഷം; നാലുപേർക്ക് കുത്തേറ്റു
Murder
  • Share this:
കാസർഗോഡ്: ബേക്കൽ അരവത്തു സംഘർഷത്തിൽ നാലു പേർക്ക് കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ക്ലബുകൾ തമ്മിലുള്ള പ്രശ്നമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മലേഷ്, മണികുട്ടൻ എന്നിവർ കാസർഗോഡ് ആശുപത്രിയിൽ ആണുള്ളത്. സംഘർഷമുണ്ടായത് സി.പിഎം പ്രവർത്തകർ തമ്മിലാണെന്ന് റിപ്പോർട്ടുണ്ട്.

കുളത്തില്‍ കുളിക്കുന്നതിനിടെ 15 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പൊലീസിനോട് പറഞ്ഞു. ഉദുമ അരവത്ത് അത്തി കുളത്തില്‍ കുളിക്കാനെത്തിയപ്പോള്‍ അഭിലാഷ്, സുജിത്ത്, അഭിലാഷ്, വിനു, വിജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 15 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

ജിതേഷിനും മലേഷിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇതില്‍ ജിതേഷിനെ മംഗളുറു ആശുപത്രിയിലേക്ക് മാറ്റി. മലേഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ച് അറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരത്ത് ഉണ്ടായ മറ്റൊരു സംഭവത്തിൽ ശുചീകരണ തൊഴിലാളിയെ കടന്നു പിടിച്ച സംഭവത്തിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. തിരുവനന്തപുരം കോർപറേഷൻ ഓഫീസിനുള്ളിൽ വെച്ചായിരുന്നു സംഭവം. തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ ശുചീകരികരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

കോര്‍പറേഷന്‍ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച്‌ അജി കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ പരാതി. അജിയെ സസ്‌പെൻഡ് ചെയ്‌തെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Also Read-'സ്വപ്​നത്തിൽ വന്ന് ബലാത്സംഗം ചെയ്യുന്നു'; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി
കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി. വള്ളക്കടവ് ഗംഗ ഭവനില്‍ മുത്തു എന്നു വിളിക്കുന്ന അഖിനേഷ് അശോകി(21)നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ വിവാഹിതനാണെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സെപ്‌റ്റംബര്‍ മുതല്‍ അഖിനേഷ് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണായാണെന്ന് അറിഞ്ഞത്. ആറു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ടു ദിവസം മുന്‍പാണ് കഴക്കൂട്ടം പോലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്.

ഇന്ന് റിപ്പോർട്ട ചെയ്ത മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സബ് ഇൻസ്പെക്ടര്‍ അറസ്റ്റിലായി. ചെന്നൈ കാശിമേഡ് സ്റ്റേഷൻ എസ്ഐ ആയ സതീഷ് കുമാർ (37) ആണ് അറസ്റ്റിലായിരിക്കുന്നത്. മാധവപുരം സ്വദേശിനിയായ പതിനഞ്ചുകാരിയാണ് ഇയാളുടെ പീഡനത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും ഇവരുടെ സഹോദരിയും അറസ്റ്റിലായിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച് മാധവപുരത്തായിരുന്നു സതീഷ് ആദ്യം ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് പെൺകുട്ടിയുടെ അമ്മയുമായി പരിചയത്തിലാകുന്നത്. ഭർത്താവിനെതിരെ പരാതി നൽകാനെത്തിയ സ്ത്രീയുമായി ഇയാൾ അടുപ്പത്തിലാവുകയായിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീ മകള്‍ക്കൊപ്പം സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ വീട്ടിൽ നിത്യസന്ദർശകനായ എസ്ഐ അധികം വൈകാതെ സ്ത്രീയുടെ സഹോദരിയുമായും ബന്ധം സ്ഥാപിച്ചു.
Published by: Anuraj GR
First published: June 27, 2021, 11:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories