കോട്ടയം: തിരുനക്കര മൈതാനത്തെ ഗ്രീന്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ഓട്ടുവിളക്ക് മോഷ്ടിച്ച സംഭവത്തില്‍ 4 പേര് പിടിയില്‍. പുതുപ്പള്ളി മാമ്മൂട്ടില്‍ വീട്ടില്‍ ദിപിന് വിശ്വം (33), കാഞ്ഞിരപ്പള്ളി കാളകെട്ടി ഭാഗം കൊട്ടാരമറ്റം വീട്ടില്‍ നസീര്‍ (39), ഇടുക്കി കരുണാപുരം ബാലഗ്രാംഭാഗം ആറ്റുപുറമ്പോക്ക് വീട്ടില്‍ ബാബു (48), ഉടുമ്പന്‍ചോല അമ്പലമേട് ഭാഗത്ത് മറ്റപ്പള്ളില്‍ വീട്ടില്‍ സോബിന്‍ (30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുനക്കര മൈതാനത്ത് നടന്ന സമ്മേളത്തിന്റെ മുന്നൊരുക്കങ്ങൾക്കു വേണ്ടി സ്റ്റേജിന്റെ പുറകുവശത്തെ ഗ്രീൻ റൂമിൽ സൂക്ഷിച്ചിരുന്ന ഉദ്ദേശം ഒന്നര മീറ്റർ പൊക്കവും 10-20 കിലോ തൂക്കം വരുന്നതുമായ ഓട്ടു വിളക്കാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മോഷണം പോയത്.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.