• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആലുവയിലെ മര്‍ദ്ദനം: നാലു പൊലീസുകാരെ സ്ഥലംമാറ്റി


Updated: June 6, 2018, 7:50 PM IST
ആലുവയിലെ മര്‍ദ്ദനം: നാലു പൊലീസുകാരെ സ്ഥലംമാറ്റി

Updated: June 6, 2018, 7:50 PM IST
കൊച്ചി: ആലുവ എടത്തലയില്‍ യുവാവിനെ പരസ്യമായും സ്റ്റേഷനിലും മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പൊലീസുകാരെ സ്ഥലംമാറ്റി. എ എസ് ഐ പുഷ്പരാജ് പൊലീസുകാരയ അഫ്‌സല്‍, ജലീല്‍ എന്നിവരെ എ.ആര്‍ ക്യാംപിലേക്കാണു സ്ഥലംമാറ്റിയത്. സംഭവത്തില്‍ എസ്.ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

പൊലീസുകാരുടെ ആക്രമണത്തില്‍ ഉസ്മാന്റെ താടിയെല്ലു പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. താടിയെല്ലിനും നട്ടെല്ലിനും ക്ഷതവുമുണ്ട്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഉസ്മാനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

നേരത്തെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.ഐ പി സി 342, 323 എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഉസ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കണ്ടാലറിയാവുന്ന ഒരാള്‍ക്ക് എതിരെയും കേസുണ്ട്. പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചു നടന്ന മാര്‍ച്ചില്‍ ശക്തമായ ജനരോഷമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് എസ് ഡി പി ഐ, യുവമോര്‍ച്ച തുടങ്ങി വിവിധ രഷ്ട്രീയ സംഘടനകളും പ്രദേശവാസികളും പ്രതിഷേധത്തില്‍ അണിനിരന്നു.

പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മര്‍ദ്ദനമേറ്റ ഉസ്മാന്റെ ആശുപത്രി ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മര്‍ദ്ദനമേറ്റ ഉസ്മാന് ചികിത്സ നല്‍കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് സഹോദരന്‍ കുഞ്ഞുമുഹമ്മദ് പറഞ്ഞു. വരാപ്പുഴ കസ്റ്റഡി മരണത്തിനും കെവിന്റെ കൊലപാതത്തിനും ശേഷം പൊലീസിന് മറ്റൊരു നാണക്കേടായി മാറിയിരിക്കുകയാണ് ആലുവ മര്‍ദ്ദന കേസും.
First published: June 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍