കൊച്ചി: കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയില്‍. എം.എം.ടി മുതൽ കളമശേരി നഗരസഭ വരെ അപകട ഭീഷണി ഉയർത്തി ബസുകൾ ഓടിയത്. നന്ദനം, നജിറാനി എന്നീ ബസ്സുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബസ്സിലെ ഡ്രൈവർ, കണ്ടക്ടർമാർ ഉൾപ്പടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മത്സരയോട്ടത്തിനിടെ ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലതവണ വാഹനം കൂട്ടിയിടിച്ചു. ബസ്സുകളിലൊന്ന് ടൗൺ ഹാൾ പരിസരത്ത് വെച്ച് മെട്രോ പില്ലറിലും ഇടിച്ചു.
Also Read-കൊച്ചിയിൽ 80കാരിയെ പിൻവാതിൽ തകർത്ത് അകത്തുകയറി ക്രൂരമായി ബലാത്സംഗം ചെയ്ത 37 കാരൻ പിടിയിൽ
രു ബസ്സിലെയും ജീവനക്കാർ നടുറോഡിൽ ചേരിതിരിഞ്ഞ് കയ്യാങ്കളിയിൽ വരെയെത്തി. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ പെരുവഴിയിലായി. പിടിച്ചെടുത്ത ബസുകൾ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.