• HOME
 • »
 • NEWS
 • »
 • crime
 • »
 • മുഖത്ത് നാല് അടിയും ഒരുലക്ഷം രൂപ പിഴയും; എട്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഒതുക്കിയത് ഇങ്ങനെ!

മുഖത്ത് നാല് അടിയും ഒരുലക്ഷം രൂപ പിഴയും; എട്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഒതുക്കിയത് ഇങ്ങനെ!

നാട്ടുകാർ പരാതിയുമായി എത്തിയതോടെയാണ് പ്രാദേശിക പഞ്ചായത്ത് ഇടപെടുന്നത്. ഇതിനിടെ ആൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും പഞ്ചായത്ത് അധികൃതർ വിലക്കുകയായിരുന്നു

Child Abuse

Child Abuse

 • Share this:
  ബിജ്‌നോർ: കൌമാരക്കാരൻ ബന്ധുവായ എട്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വിചിത്രമായ ശിക്ഷ വിധിച്ച് കേസ് ഒത്തുതീർപ്പാക്കി ഒരു ഗ്രാമ പഞ്ചായത്ത്. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലാണ് സംഭവം. ആൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ യുവാവിന് മുഖത്ത് നാലടിയും ഒരു ലക്ഷം രൂപ പിഴയുമാണ് പഞ്ചായത്ത് വിധിച്ചത്. ഇത്രയും ശിക്ഷ നൽകി കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. പരാതിയുമായി പൊലീസിനെ സീപിക്കുന്നതിൽനിന്ന് ആൺകുട്ടിയുടെ കുടുംബത്തെ വിലക്കുകയും ചെയ്തു.

  16 കാരനായ പ്രതി ബിജ്‌നോറിലെ നെഹ്തൂർ പ്രദേശത്ത് തന്റെ ബന്ധുവായ 8 വയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. എന്നാൽ സംഭവം അറിഞ്ഞ പ്രാദേശിക പഞ്ചായത്ത് ആൺകുട്ടിയുടെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുന്നതിനെ തടയുകയായിരുന്നു. പകരം പ്രാദേശിക പഞ്ചായത്താണ് കേസ് തീർപ്പാക്കിയത്.

  ഞായറാഴ്ച വൈകുന്നേരത്തോടെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ എട്ടു വയസുള്ള ആൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്. കേസിലെ പ്രതിയും അയാളെ സംരക്ഷിക്കുന്നവരും ഇരയുടെ അയൽവാസികളും ബന്ധുക്കളുമാണ്.

  Also Read- ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്; പുതിയ കേസ് ഇരയുടെ സഹോദരിക്ക് നേരെയുള്ള അതിക്രമത്തിന്

  കുറ്റാരോപിതനായ ആൺകുട്ടിയെ ആളൊഴിഞ്ഞ വയലിലേക്ക് വിളിച്ചുകൊണ്ടു പോയാണ് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതെന്ന് ഗ്രാമവാസികൾ ആരോപിച്ചു. വഴിയാത്രക്കാരിൽ ചിലർ കുട്ടിയുടെ നിലവിളി കേട്ട് ഒടിയെത്തുകയും രക്ഷപെടുത്തുകയുമായിരുന്നു. ജനനേന്ദ്രിയത്തിന് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബിജ്‌നൂരിലെ നൂർപൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

  Also Read-ഫോസ്റ്റർ കെയറിലൂടെ സംരക്ഷിക്കാൻ ഏറ്റെടുത്ത 'രക്ഷകൻ' പെൺകുട്ടിയെ പീഡിപ്പിച്ചു; 60കാരൻ അറസ്റ്റിൽ

  സംഭവത്തിൽ നാട്ടുകാർ പരാതിയുമായി എത്തിയതോടെയാണ് പ്രാദേശിക പഞ്ചായത്ത് ഇടപെടുന്നത്. ഇതിനിടെ ആൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും പഞ്ചായത്ത് അധികൃതർ വിലക്കുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കൌമാരക്കാരന്‍റെ മുഖത്ത് നാലു തവണ അടിക്കാനും പിഴയായി ഒരു ലക്ഷം രൂപ നൽകാനുമാണ് പഞ്ചായത്ത് വിധിച്ചത്. പിഴ തുക പഞ്ചായത്തിനെ ഏൽപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

  "ഇത് ഒരേ കുടുംബത്തിൽ ഉള്ളവർ തമ്മിലുള്ളതാണ്. ഞങ്ങൾ ഗ്രാമത്തിൽ പോയിരുന്നെങ്കിലും ഇരയുടെ കുടുംബം പരാതി നൽകാൻ വിസമ്മതിച്ചു. പഞ്ചായത്തിനെക്കുറിച്ചും അതിന്റെ തീരുമാനത്തെക്കുറിച്ചും ഞങ്ങൾക്ക് അറിയില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിയമപരമല്ല" എന്ന് നെഹ്തൂർ എസ്എച്ച്ഒ ജയ് കുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉറപ്പ് നൽകി.

  സമാനമായ മറ്റൊരു സംഭവത്തിൽ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതു. ബലാൽസംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ അമ്മ തൂത്തുക്കുടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സമാനമായ മറ്റൊരു സംഭവത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി കൊല്ലപ്പെട്ടത് ജാർഖണ്ഡിലാണ്.
  Published by:Anuraj GR
  First published: