പാകിസ്ഥാനില്‍(Pakistan) മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് നാല് സ്ത്രീകളെ(women) നഗ്നരാക്കി(naked) നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് സംഭവം. ഇരകളായ നാല് പേരില്‍ ഒരാള്‍ കൗമാരക്കാരിയാണെന്നാണ് വിവരം. പ്രതികളെ അറസ്റ്റ് ചെയ്തെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പുറംലോകം അറിഞ്ഞത്. സ്ത്രീകളെ വിവസ്ത്രരാക്കിയ ശേഷം വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതിനിടെ ഒരു തുണ്ട് വസ്ത്രത്തിനായി കേണപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. തങ്ങളെ വെറുതേവിടണമെന്ന് സ്ത്രീകള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു മണിക്കൂറോളം തെരുവിലൂടെ നഗ്നരാക്കി നടത്തിച്ച ശേഷമാണ് വിട്ടയച്ചത്.
തങ്ങള്‍ മാലിന്യം ശേഖരിക്കാനാണ് മാര്‍ക്കറ്റില്‍ എത്തിയതെന്നാണ് ഇരകളായ സ്ത്രീകള്‍ പോലീസിന് നല്കിയ മൊഴി. ദാഹിച്ചപ്പോള്‍ വെള്ളം ചോദിച്ചാണ് ഒരു കടയുടെ ഉള്ളില്‍ കയറിയത്. എന്നാല്‍ മോഷ്ടിക്കാന്‍ വന്നവരെന്ന് മുദ്രകുത്തി മറ്റ് സ്ഥാപന ഉടമകളേയും ഒപ്പം കൂട്ടി അക്രമിക്കുകയായിരുന്നുവെന്നും സ്ത്രീകള്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
തങ്ങളെ അക്രമിക്കുന്നത് തടയാന്‍ കണ്ട് നിന്ന ഒരാള്‍ പോലും ശ്രമിച്ചില്ലെന്നും അവര്‍ പറയുന്നു. അറസ്റ്റിലായവര്‍ക്ക് പുറമേ ഒളിവിലുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ പരിശോധനകള്‍ നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.
Rape | പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്കൂളിലേക്ക് വിളിച്ചു വരുത്തി; 17 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച് അധ്യാപകന്
മീററ്റ്: പ്രാക്ടിക്കല്‍ പരീക്ഷയെന്ന പേരില്‍ സ്കൂളിലേക്ക് വിളിച്ചുവരുത്തി 17 വിദ്യാര്‍ഥിനികളെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ച് അധ്യാപകന്. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ സ്വകാര്യ CBSE സ്കൂളില്‍ നവംബര്‍ 17നാണ് സംഭവം നടന്നത്.
അധ്യാപകന് പറഞ്ഞതനുസരിച്ച് രാത്രി സമയത്ത് സ്കൂളില്‍ തങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. ക്ലാസിലിരുന്ന വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്കിയ ശേഷമായിരുന്നു പീഡനം. രാത്രി മടങ്ങിയെത്താതെ അടുത്ത ദിസമാണ് വിദ്യാര്‍ഥികള്‍ വീടുകളില്‍ തിരിച്ചെത്തിയത്.
ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് അധ്യാപകന് ഭീഷണിപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഇരകളായ രണ്ട് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സ്ഥലം എംഎല്‍എ പ്രമോദ് ഉത്വലിനടുത്ത് പരാതിപ്പെട്ടപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
എംഎല്‍എ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുസാഫര്‍ നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരേയുള്ള ആരോണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയെന്ന് മുസാഫര്‍ നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു. സംഭവത്തില്‍ സ്കൂള്‍ ഉടമയായ അധ്യാപകന് ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരേ കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.