• HOME
  • »
  • NEWS
  • »
  • crime
  • »
  • Accident | ഒന്‍പതാംക്ലാസുകാരന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്

Accident | ഒന്‍പതാംക്ലാസുകാരന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്

കറോടിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ അറസ്റ്റ്‌ ചെയ്ത് നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

  • Share this:
    ഹൈദരാബാദ്: ഒന്‍പതാം ക്ലാസുകാരന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി നാല് സ്ത്രീകള്‍ ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. കറോടിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ അറസ്റ്റ്‌ ചെയ്ത് നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പാഞ്ഞെത്തിയ കാര്‍ റോഡരികിലെ കുടിലുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് വീണു.

    മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു. വാഹനം ഓടിച്ചയാള്‍ അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

    വിദ്യാര്‍ഥിയുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാര്‍ ഓടിക്കുന്ന വിവരം പിതാവിന് അറിവുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

    Also Read-Drug haul | കണ്ണൂർ പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

    Accident Death | യാത്ര ചെയ്യുന്നതിനിടെ ബൈക്കില്‍ ഷാള്‍ കുരുങ്ങി; പത്തു വയസുകാരിയ്ക്ക് ദാരുണാന്ത്യം

    കോയമ്പത്തൂര്‍: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പത്തുവയസുകാരിയ്ക്ക് ദാരുണാന്ത്യം. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്‌മണിയുടെ മകള്‍ ദര്‍ശന(10)യാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍ക്കാരനായ വിഘ്‌നേശിന്റെ ബൈക്കില്‍ അമ്മ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.

    Also Read-POCSO Court | ആറു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് വധശിക്ഷ; 15 ദിവസം കൊണ്ട് ശിക്ഷവിധിച്ച് പോക്‌സോ കോടതി

    അസുഖമുള്ളതിനാല്‍ കാറ്റു തട്ടാതിരിക്കാന്‍ ഷാള്‍ കുട്ടിയുടെ കഴുത്തില്‍ മുറുക്കി ചുറ്റിയിരുന്നു. വിഘ്‌നേശിനും അമ്മയ്ക്കും ഇടയിലിരുന്നു സഞ്ചരിച്ച ദര്‍ശനയുടെ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി. റോഡില്‍ തെറിച്ചു വീണ ദര്‍ശന തല കഴുത്തില്‍നിന്നു വേര്‍പെട്ടാണു മരിച്ചത്.
    Published by:Jayesh Krishnan
    First published: