കൊച്ചി: ഇംഗ്ലീഷ് അക്ഷരങ്ങള്‍ പറയാത്തതിന് നാല് വയസുകാരന് ട്യൂഷന്‍ അധ്യാപകന്റെ ക്രൂര മര്‍ദനം. പള്ളുരുത്തിയിലാണ് സംഭവം. ട്യൂഷന്‍ അധ്യാപകന്‍ നിഖിലാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളുരുത്തി കച്ചേരിപ്പടിയിലെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിലെ അധ്യാപകനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. ട്യൂഷന് പോയി തിരികെ വീടില്‍ എത്തിയപ്പോള്‍ അവശനിലയിലായിരുന്നു കുട്ടി. കുട്ടിയുടെ കൈയിലും കാലിലും ചോരപ്പാടുകളും മാതാപിതാക്കളുടെ ശ്രദ്ധില്‍പ്പെട്ടു.
തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മര്‍ദ്ദിച്ച കാര്യം അറിയുന്നത്. ഉടന്‍ പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിക്ക് പനിയും വിറയലും വന്നതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read-ബാലുശ്ശേരിയിലെ ക്രൂര മര്‍ദനം; അഞ്ചു പേര്‍ കസ്റ്റഡിയില്‍; DYFI പ്രവര്‍ത്തകന്‍ ജിഷ്ണുവിനെതിരെയും കേസ്ബിജെപി നേതാവ് ശങ്കു ടി ദാസ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപതിയിൽമലപ്പുറം: ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് (BJP leader Sanku T Das) വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്നലെ രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ആദ്യം കോട്ടക്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസ്ശേഷം ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്ൽ.കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിക്കൊണ്ടിരിക്കുകയാണ് എന്നും അധികൃതർ അറിയിച്ചു.
ശങ്കു ടി ദാസിനെ ഇടിച്ചത് അജ്ഞാത വാഹനമല്ല. ഇടിച്ച ബൈക്കിൽ ഉള്ള യുവാക്കൾക്കും പരുക്കേറ്റു.നിസാര പരിക്കേറ്റ യുവാക്കൾ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവർ അറിയിച്ചത് അനുസരിച്ചാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Also Read-Suicide | ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ കബളിപ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കിബാർ കൗണ്‍സിൽ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്.
അതേസമയം, അപകടത്തിൽ ദുരൂഹതയില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ ദുരൂഹത ആരോപിച്ചുള്ള പോസ്റ്റുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സന്ദീപ് വാര്യർ രംഗത്തെത്തിയത്. ''ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്. നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക.''- അദ്ദേഹം കുറിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും സന്ദീപ് വാര്യർ പങ്കുവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.