നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലത്ത് നാല് വയസുകാരിയെ പീഡിപ്പിച്ചു; 45 കാരൻ അറസ്റ്റിൽ

  കൊല്ലത്ത് നാല് വയസുകാരിയെ പീഡിപ്പിച്ചു; 45 കാരൻ അറസ്റ്റിൽ

  മുറ്റത്ത് കളിച്ചുകൊണ്ടിരിരുന്ന കുട്ടിയെ ഇയാൾ വീടിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 45 കാരൻ അറസ്റ്റിൽ.  അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിനെ അഞ്ചൽ പൊലീസാണ് അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം.

   വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിരുന്ന കുട്ടിയെ ഇയാൾ വീടിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

   കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു കണ്ടെത്തിയത്.

   Also Read പെൺകുട്ടികൾക്ക് എതിരെ ലൈംഗിക അതിക്രമം: കൊല്ലം ജില്ലയിൽ മൂന്നു പേർ അറസ്റ്റിൽ

   ഇതേത്തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാരിസ് അറസ്റ്റിലായത്. ഇയാൾ കുറ്റ സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു.

   First published:
   )}