കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവാവിനെ പാറമടയിൽ വെച്ച് ഭീഷണിപ്പെടുത്തി 35000 രൂപ കവര്‍ന്ന 4 പേര് അറസ്റ്റില്‍. ആമ്പല്ലൂര്‍ പെരുമ്പിള്ളി മാടപ്പിള്ളില്‍ വീട്ടില്‍ ആദര്‍ശ് (26), ഐക്കരനാട് മീമ്പാറ കുറിഞ്ഞി ഭാഗത്ത് വാരിശ്ശേരി വീട്ടില്‍ ബിപിന്‍ (35), മുരിയമംഗലം മാമല വലിയപറമ്പില്‍ വീട്ടില്‍ ഫ്രെഡിന് (26), ഇപ്പോള്‍ ചോറ്റാനിക്കര ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവാങ്കുളം കുട്ടിയേഴത്ത് വീട്ടില്‍ നിജു ജോര്‍ജ്(34) എന്നിവരെയാണ് ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ചോറ്റാനിക്കരദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ തൃശൂര്‍ എടക്കുളം സ്വദേശി പ്രശാന്തിനെ അടുത്തുളള ശാസ്താമുകളിലുള്ള പാറമടയില്‍ കൊണ്ടുപോയി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പഴ്സും, പണവും, എറ്റിഎം കാര്‍ഡും, വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളുമടക്കം 35000 രൂപയോളം കവര്‍ച്ച ചെയ്യുകയായിരുന്നു.
അറസ്റ്റിലായ ആദര്‍ശ്, ഫ്രെഡിന് എന്നിവര്‍ക്കെതിരെ മുൻപും നിരവധി പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളും, മയക്കുമരുന്ന് കേസുകളുമുണ്ട്. ആദര്‍ശ് കാപ്പാ ശിക്ഷ അനുഭവിച്ച് അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Crime in kochi, Stolen