• HOME
  • »
  • NEWS
  • »
  • crime
  • »
  • നാലു യുവതികൾ കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചതായി ഫാക്ടറി ജീവനക്കാരൻ

നാലു യുവതികൾ കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചതായി ഫാക്ടറി ജീവനക്കാരൻ

20 വയസിൽ താഴെ പ്രായം തോന്നിക്കുന്ന നാല് യുവതികൾ ചേർന്നാണ് തന്നെ തട്ടിക്കൊണ്ടുപോയി മാറി മാറി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്നു...

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ജലന്ധർ: നാലു യുവതികൾ കാറിൽ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ഫാക്ടറി ജീവനക്കാരനായ യുവാവ്. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. 20 വയസിൽ താഴെയുള്ളവരെന്ന് തോന്നിക്കുന്ന നാല് യുവതികൾ ചേർന്ന് തന്നെ ബലമായി കാറിൽ പിടിച്ചു കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. കാറിൽവെച്ച് മയക്കുമരുന്ന് നൽകി ലൈംഗികായി പീഡിപ്പിച്ചശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതായും ഇയാൾ പറയുന്നു.

    എന്നാൽ സംഭവത്തെ കുറിച്ച് യുവാവ് പോലീസിൽ പരാതിപ്പെട്ടിട്ടില്ല. പകരം തനിക്ക് ഉണ്ടായ ദുരനുഭവം യുവാവ് പ്രാദേശിക മാധ്യമങ്ങളോട് വിവരിക്കുകയും താൻ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും പറഞ്ഞു. ജീവനോടെ തിരിച്ചെത്തിയതിനാൽ പരാതി നൽകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടതായും കുടുംബത്തിന് അതാണ് പ്രധാനമെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.

    തട്ടിക്കൊണ്ടുപോകൽ ലൈംഗിക പ്രേരണയുടെ അടിസ്ഥാനത്തിലാണ് നടത്തിയതെന്ന് യുവാവ് ആരോപിച്ചു. സംഭവം മാധ്യമപ്രവർത്തകരോട് വിവരിക്കവെ, താൻ ജലന്ധറിലെ ഒരു ലെതർ ഫാക്ടറിയിലെ തൊഴിലാളിയായാണ് ജോലി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    തിങ്കളാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, കപൂർത്തല റോഡിൽ 4 പെൺകുട്ടികൾ ഒരു വെള്ള കാറുമായി തന്‍റെ സമീപം നിർത്തി. കാർ ഓടിച്ചിരുന്ന പെൺകുട്ടി ഒരു മേൽവിലാസം എഴുതിയ പേപ്പർ നൽകിയിട്ട്, അത് അറിയാമോയെന്ന് ചോദിച്ചു. അയാൾ പേപ്പർ വായിക്കാൻ തുടങ്ങിയ ഉടൻ, പെൺകുട്ടി അവന്റെ കണ്ണുകളിൽ എന്തോ സ്പ്രേ ചെയ്തു, അതിനുശേഷം അയാൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല, ഒടുവിൽ ബോധരഹിതനായി.

    ബോധം വന്നപ്പോൾ, കൈകൾ പിന്നിൽ കെട്ടിയിട്ട് കണ്ണ് മൂടി കാറിൽ യുവതികളുടെ ഇടയിൽ ഇരിക്കുകയായിരുന്നു. ഇതിന് ശേഷം പെൺകുട്ടികൾ ഇയാളെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നൽകുകയായിരുന്നു. ഇവർ മദ്യം കഴിക്കുകയായിരുന്നെന്നും തന്നെയും നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നുവെന്നും ഇയാൾ ആരോപിച്ചു. പിന്നീട് നാലുപേരും മാറിമാറി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു.

    പുലർച്ചെ 3 മണിയോടെ പെൺകുട്ടികൾ തന്നെ കൈകൾകെട്ടി കണ്ണ് മൂടി അവിടെ നിന്ന് പോയി. പെൺകുട്ടികൾ ഉയർന്ന സാമ്പത്തികശേഷിയുള്ള കുടുംബത്തിൽ നിന്നുള്ളവരാണെന്ന് തോന്നുന്നുവെന്ന് ഇയാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാവരും ഇംഗ്ലീഷിൽ പരസ്പരം സംസാരിച്ചു. എന്നിരുന്നാലും, അവർ അവനോട് പഞ്ചാബി ഭാഷയിൽ മാത്രമാണ് സംസാരിച്ചത്. വാർത്തയെത്തുടർന്ന് പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് വിഭാഗം വിഷയത്തിൽ സ്വമേധയാ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
    Published by:Anuraj GR
    First published: