• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder |യുവാവിനെ തല്ലിക്കൊന്ന ശേഷം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു; നാലു പേര്‍ പിടിയില്‍

Murder |യുവാവിനെ തല്ലിക്കൊന്ന ശേഷം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു; നാലു പേര്‍ പിടിയില്‍

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് കൊലനടത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അത് ചെയ്തത് തങ്ങളാണെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് യുവാക്കള്‍. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ന്യൂമണാലിയിലാണ് കൊലപാതകം നടന്നത്.

    സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് കൊലനടത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തതെന്ന് പൊലീസ് പറയുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ എത്തിയ ചിത്രത്തെ പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

    ഓട്ടോ ഡ്രൈവറായ 32കാരന്‍ രവിചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മദന്‍ കുമാര്‍, ധനുഷ്, ജയപ്രകാശ്, ഭരത് എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മദനും രവിചന്ദ്രനും തമ്മില്‍ ചെറിയ തര്‍ക്കമുണ്ടായിരുന്നു. ഇത് പറഞ്ഞ് തീര്‍ക്കാം എന്ന് പറഞ്ഞാണ് രവിചന്ദ്രനെ സംഘം കളിസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.

    പിന്നാലെ മദ്യപിച്ച ശേഷം ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മൃതദേഹത്തിനൊപ്പം പ്രതികള്‍ എടുത്ത സെല്‍ഫിയും പൊലീസിന് ലഭിച്ചു.

    Murder |ഗര്‍ഭിണിയായ യുവതിയെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ലോഷന്‍ കുടിപ്പിച്ച് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

    ഹൈദരാബാദ്: ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ലോഷന്‍ അകത്ത് ചെന്ന് ഗര്‍ഭിണിയായ യുവതി മരിച്ചു. യുവതിയുടെ ഭര്‍ത്താവാണ് ബലമായി ടോയ്‌ലറ്റ് ക്ലീനിങ് ലിക്വിഡ് കുടിപ്പിച്ചത്. ഭാര്യ മരിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

    തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ വര്‍ണിയിലേ രാജ്‌പേട്ട് തണ്ടയിലാണ് സംഭവം. ഭര്‍ത്താവ് തരുണ്‍ ആണ് ഭാര്യ കല്യാണിയെ നിര്‍ബന്ധിച്ച് ലോഷന്‍ കുടിപ്പിച്ചത്. നാല് വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസം മുമ്പ് കല്യാണി ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കടുത്ത പീഡനമാണ് നേരിടുന്നത്. അവള്‍ സുന്ദരിയല്ലെന്നാരോപിച്ച് കൂടുതല്‍ സ്ത്രീധനം ലഭിക്കാനായി തുടര്‍ച്ചയായി ഉപദ്രവിച്ചിരുന്നു.

    ചൊവ്വാഴ്ച ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് തരുണ്‍ കല്യാണിയെ ടോയ്ലറ്റ് ക്ലീനിംഗ് ലിക്വിഡ് കുടിക്കാന്‍ നിര്‍ബന്ധിച്ചു. ഇത് കഴിച്ചതോടെ കല്യാണിയുടെ നില ഗുരുതരമായി. സംഭവമറിഞ്ഞ് വീട്ടുകാര്‍ യുവതിയെ നിസാമാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തരുണിനും രണ്ട് കുടുംബാംഗങ്ങള്‍ക്കുമെതിരെ 302, 304-ബി, 498-എ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
    Published by:Sarath Mohanan
    First published: