നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വീട്ടിൽ കയറി കൂട്ടബലാൽസംഗം ചെയ്തു; കീടനാശിനി നൽകി കൊലപ്പെടുത്തി

  പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വീട്ടിൽ കയറി കൂട്ടബലാൽസംഗം ചെയ്തു; കീടനാശിനി നൽകി കൊലപ്പെടുത്തി

  പെൺകുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടികളെ കീടനാശിനി കഴിപ്പിച്ചു.

  News18 Malayalam

  News18 Malayalam

  • Share this:
   പ്രായപൂർത്തിയാകാത്ത സഹോദരിമാരെ നാലുപേർ ചേർന്ന് പീഡിപ്പിച്ചശേഷം കീടനാശിനി നൽകി കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. നാല് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടികളുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന 22നും 25നും ഇടയിൽ പ്രായമുള്ള അതിഥി തൊഴിലാളികളാണ് അറസ്റ്റിലായത്. പതിനാലും പതിനാറും വയസ്സുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്.

   ഓഗസ്റ്റ് 5ന് രാത്രിയാണ് സംഭവം. പെൺകുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികൾ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടികളെ കീടനാശിനി കഴിപ്പിച്ചു. കുട്ടികളുടെ അവസ്ഥ വഷളാകാൻ തുടങ്ങിയതോടെ, അവരെ പാമ്പ് കടിച്ചതാണെന്ന് പൊലീസിനോട് പറയണമെന്ന് പ്രതികൾ അമ്മയോട് ആവശ്യപ്പെട്ടു.

   Also Read- വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14കാരി എട്ടുമാസം ഗർഭിണി; അമ്മയുടെ കൂട്ടുകാരിയുടെ മകൻ പിടിയിൽ

   കുട്ടികളെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു. മറ്റെയാൾ ചികിത്സയ്ക്കിടെയും മരിച്ചു. രണ്ടുപേരെയും പാമ്പ് കടിച്ചതായാണ് അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. സംശയം തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമവും വിഷബാധയും സ്ഥിരീകരിച്ചതായി കുണ്ടലി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രവികുമാർ പറഞ്ഞു.

   Also Read- 37കാരിയായ വീട്ടമ്മ പ്രസവിച്ചയുടൻ കുഞ്ഞിനെ 24 കാരനായ കാമുകന് നൽകി; കുഞ്ഞ് അവശനിലയിലായി; ഇരുവരും കുടുങ്ങി

   പ്രായപൂർത്തിയാകാത്ത സഹോദരിമാരെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കീടനാശിനി ബലമായി കുടിപ്പിച്ച് കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപ്പത്തിലെ ഗ്രാമത്തിലാണ് നിഷ്ഠൂര സംഭവം നടന്നത്. 14ഉം 16ഉം വയസ്സായ സഹോദരിമാരാണ് അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രതികളായ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

   English Summary: Four youths allegedly gangraped two minor sisters and then forced them to drink pesticide in Haryana’s Sonipat. The incident came to light after the police conducted a postmortem following the death of the sisters during treatment at a hospital in Delhi. According to Haryana Police, the two minor girls were admitted to a hospital in Delhi, where they died during treatment.
   Published by:Rajesh V
   First published:
   )}