• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| കഞ്ചാവും നിരോധിത മയക്കുമരുന്നുമായി ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

Arrest| കഞ്ചാവും നിരോധിത മയക്കുമരുന്നുമായി ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ഇവരിൽനിന്ന് 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും പിടികൂടി.

ഷമൽ ഹംസ, അഭിഷേക് ജിതേഷ്, അഫ്സൽ നാസർ, അൻസൽ നാസർ

ഷമൽ ഹംസ, അഭിഷേക് ജിതേഷ്, അഫ്സൽ നാസർ, അൻസൽ നാസർ

  • Share this:
തൊടുപുഴ: കഞ്ചാവും (Cannabis) എംഡിഎംഎയുമായി (MDMA) രണ്ടു കേസുകളിലായി ഡിവൈഎഫ്ഐ (DYFI) യൂണിറ്റ് ഭാരവാഹി ഉൾപ്പെടെ നാലുപേരെ തൊടുപുഴ പൊലീസ് (Thodupuzha Police) അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് പടിഞ്ഞാറെ കോടിക്കുളം വെള്ളംചിറ പന്നത്ത് വീട്ടിൽ ഷമൽ ഹംസ (22), ഐരാമ്പിള്ളി പുത്തൻപുരയിൽ അഭിഷേക് ജിതേഷ് (22), പട്ടയംവല അന്തീനാട്ട് അഫ്‌സൽ നാസർ (22) എന്നിവർ കാറിൽ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇവരിൽനിന്ന് 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും പിടികൂടി.

Also Read- Accident| ഉരുൾപൊട്ടലിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ് മൂന്നു മാസംകഴിഞ്ഞ് വാഹനാപകടത്തിൽ മരിച്ചു

വെള്ളിയാഴ്ച രാത്രി ഒൻപതോടെ തൊടുപുഴ നഗരത്തിൽ മൂവാറ്റുപുഴ റൂട്ടിൽ റോട്ടറി ജംഗ്ഷന് സമീപത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പട്ടയംകവലയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഫ്‌സലിന്റെ സഹോദരൻ അന്തീനാട്ട് അൻസൽ നാസറിനെ( 24)യും പൊലീസ് അറസ്റ്റ് ചെയ്തു. ഇവിടെനിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

Also Read- Accident| കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം

പ്രതികളിൽ മൂന്നു പേർ മുൻപും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാർക്കറ്റിലെ സ്ഥാപനത്തിൽനിന്നു നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി.

Also Read- Kerala Police| 14 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ; അഞ്ചുകോടി തട്ടിച്ച് മുങ്ങിയ LIC ഏജന്റ് പിടിയിലായത് ഡൽഹിയിൽനിന്ന്

തൊടുപുഴ ഡിവൈ എസ് പിയുടെ അധിക ചുമതല വഹിക്കുന്ന നർകോട്ടിക് സെൽ ഡിവൈ എസ് പി എ ജി ലാലിന്റെ നേതൃത്വത്തിൽ സി ഐ വി സി വിഷ്ണുകുമാർ, എസ്‌ ഐമാരായ ബിജു ജേക്കബ്, അനിൽ, ഷാജി, എ എസ്‌ ഐ ജബ്ബാർ, വനിതാ സി പി ഒ റസിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Also Read-POCSO | പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ അനിയത്തിയേയും പീഡിപ്പിച്ചു; സംഭവം കോട്ടയം മേലുകാവിൽ
Published by:Rajesh V
First published: