HOME » NEWS » Crime »

വീണ്ടും ക്രൂരതയുമായി യുപി | പതിനാലുകാരിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി; ഹത്രാസിനു പിന്നാലെ ഭാദോഹി

അക്രമികൾ ആരാണെന്ന് അറിവായിട്ടില്ലെന്നും എല്ലാ തരത്തിലുമുള്ള തുമ്പ് പിടിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

News18 Malayalam | news18
Updated: October 1, 2020, 11:25 PM IST
വീണ്ടും ക്രൂരതയുമായി യുപി | പതിനാലുകാരിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി; ഹത്രാസിനു പിന്നാലെ ഭാദോഹി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 1, 2020, 11:25 PM IST
  • Share this:
ലഖ്നൗ: ഹത്രാസിലെ ക്രൂരതയ്ക്ക് പിന്നാലെ ഉത്തർപ്രദേശിൽ നിന്ന് മറ്റൊരു മനുഷ്യത്വരഹിതമായ വാർത്ത കൂടി. പതിനാലു വയസുള്ള പട്ടികജാതിക്കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിഴക്കൻ ഉത്തർപ്രദേശിലെ ഭാദോഹിയിലാണ് പതിനാലുകാരിയെ തല ഇഷ്ടികയും കല്ലും കൊണ്ടിടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ഹത്രാസിലെ ക്രൂരതയിൽ രാജ്യം നടുങ്ങി നിൽക്കുമ്പോഴാണ് അടുത്ത ഞെട്ടിക്കുന്ന വാർത്ത യു.പിയിൽ നിന്നെത്തുന്നത്.

ക്രൂരപീഡനത്തിന് ഇരയായി മരിച്ച ഹത്രാസിലെ പത്തൊമ്പതുകാരിയുടെ മൃതദേഹം വീട്ടുകാരെ ഒഴിവാക്കി രാത്രി രണ്ടുമണിക്ക് പൊലീസ് സംസ്കരിച്ച സംഭവത്തിൽ ഹത്രാസ് പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം, പതിനാലുകാരിയുടെ കൊലപാതകത്തെപ്പറ്റി അന്വേഷിക്കുമെന്ന് ഭാദോഹി പൊലീസ് പറഞ്ഞു.

You may also like:തിരുവനന്തപുരത്ത് ഗ്രേഡ് എസ്ഐ ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം [NEWS]ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി [NEWS] 'മുനവറലി ശിഹാബ് തങ്ങൾ ബാബരി വിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്ത്?' DYFI [NEWS]

വയലിൽ പോയ പെൺകുട്ടി മടങ്ങിവരുന്നതിനിടയിൽ ആക്രമണം നേരിടേണ്ടി വന്നെന്നും രക്ഷപ്പെടാൻ പെൺകുട്ടിക്ക് കഴിഞ്ഞില്ലെന്നുമാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

"ഇത് ഒരു ബലാത്സംഗക്കേസ് ആയിരിക്കുമെന്നാണ് സംശയിക്കുന്നത്. അല്ലാതെ പെൺകുട്ടിയെ കൊല്ലുന്നതിന് മറ്റൊരു പ്രേരണയും കാണുന്നില്ല. പതിനാല് വയസ് മാത്രമാണ് കുട്ടിക്കുളളത്. അവൾക്ക് ആരുമായും ശത്രുതയുണ്ടാകേണ്ടതില്ല. പക്ഷേ, പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ' - പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥനായ റാം ബദൻ സിംഗ് പറഞ്ഞു.

അതേസമയം, അക്രമികൾ ആരാണെന്ന് അറിവായിട്ടില്ലെന്നും എല്ലാ തരത്തിലുമുള്ള തുമ്പ് പിടിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഹത്രാസിൽ നിന്നുള്ള യുവതി ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് കൗമാരക്കാരി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്.ഇതിനിടെ, ഹത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരെ കാണുന്നതിനായി എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തടഞ്ഞു. ഡൽഹി - ഉത്തർപ്രദേശ് അതിർത്തിയായ ഗ്രേറ്റർ നോയിഡയിൽ വച്ച് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനങ്ങൾ തടയുകയായിരുന്നു. ഇതിനെ തുടർന്ന് വാഹനങ്ങളിൽ നിന്നിറങ്ങിയ ഇരുവരും കാൽനടയായി യാത്ര ആരംഭിച്ചു.

#JusticeForIndiasDaughters എന്ന പേരിൽ സോഷ്യൽമീഡിയയിൽ കോൺഗ്രസ് ആരംഭിച്ചിരിക്കുന്ന പ്രചരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വക്കണമെന്ന് ആവശ്യപ്പെടുന്നു. അതേസമയം, ഹത്രാസ് ജില്ലയിൽ ഉത്തർപ്രദേശ് സർക്കാർ നിരോധനാഞജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ മുതൽ മാധ്യമങ്ങൾക്ക് ഹത്രാസിൽ വിലക്കേർപ്പെടുത്തിയതിനു പിന്നാലെ അതിർത്തികൾ അടച്ചിടുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
Published by: Joys Joy
First published: October 1, 2020, 11:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories