• HOME
  • »
  • NEWS
  • »
  • crime
  • »
  • വിവാഹപോർട്ടൽ വഴി വിവരം ശേഖരിച്ച് തട്ടിപ്പ്; മുംബൈ സ്വദേശിനിക്ക് നഷ്ടമായത് 7 ലക്ഷം രൂപ

വിവാഹപോർട്ടൽ വഴി വിവരം ശേഖരിച്ച് തട്ടിപ്പ്; മുംബൈ സ്വദേശിനിക്ക് നഷ്ടമായത് 7 ലക്ഷം രൂപ

പോർട്ടലിൽ പ്രൊഫൈൽ അപ്‌ലോഡ് ചെയ്‌ത മൂന്ന് ദിവസത്തിന് ശേഷമാണ് യുവതി കബളിപ്പിക്കപ്പെട്ടത്

  • Share this:

    വിവാഹ പോർട്ടലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു നടത്തിയ തട്ടിപ്പ് വഴി മുംബൈയിലെ മലാഡിലുള്ള ഒറിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ സെയിൽസ് മാനേജറായ യുവതിക്കു നഷ്ടമായത് 7 ലക്ഷം രൂപ. യുകെയിൽ നിന്ന് ബിസിനസുകാരനാണെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഈ വിവാഹാലോചനയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതിന് പിന്നാലെ 6.93 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടമായത്. സൊണാലി പി (31) എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്.

    മാർച്ച് 24 ന് കുരാർ പോലീസ് ആണ് കേസുമായി ബന്ധപ്പെട്ട എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ പോർട്ടലിൽ പ്രൊഫൈൽ അപ്‌ലോഡ് ചെയ്‌ത മൂന്ന് ദിവസത്തിന് ശേഷമാണ് യുവതി കബളിപ്പിക്കപ്പെട്ടത്. ഒരു ഗിഫ്റ്റ് പാഴ്‌സലായി ഡെലിവറി ചെയ്യുന്നതിന് പ്രതി പണം ആവശ്യപ്പെട്ടിരുന്നു. സംശയം തോന്നിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. മാർച്ച് 17 ന് തന്റെ ജന്മദിനത്തിന് കൊറിയർ വഴി 300 ഗ്രാം സ്വർണം സമ്മാനമായി അയക്കാനാണ് എന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു.

    Also read- പുതുച്ചേരിയിൽ ബിജെപി നേതാവിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘം വെട്ടിക്കൊന്നു

    “തട്ടിപ്പ് നടത്തിയയാൾ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോഴാണ് യുവതിക്കു സംശയം തോന്നിയത്. പോലീസ് സ്റ്റേഷനിലെ സൈബർ സംഘം പ്രതിയെ കണ്ടെത്താൻ ബാങ്കിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പ്രതി ഏതൊക്കെ വിവാഹ പോർട്ടലിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും അന്വേഷിച്ചു വരികയാണ്“, കുരാർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

    “എനിക്ക് ആകെ 6.93 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. യുകെയിൽ നിന്നാണെന്ന് പറഞ്ഞാണ് അയാളിൽ നിന്ന് വിവാഹാലോചന വന്നത്. എന്റെ വിലാസവും ബന്ധപ്പെടാനുള്ള വിശദാംശങ്ങമെല്ലാം ഇയാൾ ആ വിവാഹ പോർട്ടലിൽ നിന്നും ശേഖരിച്ചു. എന്റെ ജന്മദിനത്തിന് 17.5 ലക്ഷം രൂപ വിലമതിക്കുന്ന 300 ഗ്രാം സ്വർണം അയച്ചെന്ന് ഇയാൾ എന്നോട് പറഞ്ഞു. ഞാൻ കൊറിയർ ഫീസായി 1.19 ലക്ഷം രൂപയും നികുതിയിനത്തിലും ജിഎസ്‌ടി ഇനത്തിലുമായി ബാക്കി പണവും അടച്ചു”, എന്നും യുവതി പരാതിയിൽ പറയുന്നു.

    Also read- ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കവർച്ചയും ബൈക്ക് മോഷണവും; 25ഓളം കേസുകളിൽ പ്രതിയായ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

    2023- ഫെബ്രുവരി വരെ സമാനമായ നാല് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി പോലീസ് സൈബർ-ക്രൈം റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022-ൽ ഇത്തരം 73 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ ഇതിൽ വെറും 6 ശതമാനത്തിൽ മാത്രമാണ് പ്രതിയെ കണ്ടെത്താനായത്. 4 കേസുകളിൽ മാത്രമേ പരിഹാരം കാണാൻ സാധിച്ചുള്ളൂ. 2021-ൽ ഇത്തരം 50 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ അഞ്ചെണ്ണമാണ് പരിഹരിച്ചത്.

    Published by:Vishnupriya S
    First published: