• HOME
  • »
  • NEWS
  • »
  • crime
  • »
  • Fake DIG | ­പോലീസിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 'വ്യാജ ഡിഐജി' അറസ്റ്റിൽ

Fake DIG | ­പോലീസിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 'വ്യാജ ഡിഐജി' അറസ്റ്റിൽ

നിരവധി യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സുജീത്ത് പാഥിറായ് ആണ് ഒടുവിൽ പിടിയിലായിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പോലീസുകാരനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ ഒഡീഷയിൽ അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG) ആണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. നിരവധി യുവാക്കളെ പോലീസിൽ ജോലി നൽകാമെന്ന് പറഞ്ഞ് ഇയാൾ പറ്റിച്ചുവെന്ന് ഒഡീഷ പോലീസ് വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് പണവും മറ്റും വാങ്ങിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

    നിരവധി യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സുജീത്ത് പാഥിറായ് ആണ് ഒടുവിൽ പിടിയിലായിരിക്കുന്നത്. ഒഡീഷയിലെ ഭുവനേശ്വർ, കട്ടക്ക്, കേന്ദുജാർ, ജാപുർ എന്നീ ജില്ലകളിൽ നിന്നുള്ള നിരവധി പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പോലീസ് വകുപ്പിൽ മികച്ച ശമ്പളത്തോടെ ജോലി നൽകാമെന്നാണ് ഇയാൾ ഉറപ്പ് നൽകിയിരുന്നത്.

    “ഞാൻ ഡിഐജിയാണ്. എനിക്ക് പണം തന്നാൽ മാത്രം മതി. പോലീസ് വകുപ്പിൽ ഞാൻ ജോലി ശരയാക്കിത്തരാം” ഇങ്ങനെ പറഞ്ഞാണ് സുജിത്ത് ആളുകളെ പറ്റിച്ചത്. എന്നാൽ ഇതിനിടെ ഒരു യുവാവിൻെറ പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡിഐജി പിടിയിലായത്.

    ഗട്ടഗാവോൻ പോലീസ് ഇയാൾ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തുകയും അവിടെ റെയ്ഡ് നടത്തുകയും ചെയ്തു. ലോഡ്ജിൽ നിന്നാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. ഒരു പോലീസ് യൂണിഫോമും മൊബൈൽ ഫോണും, സ്വർണം പൂശിയ മാലയും മോതിരവും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് കൂടാതെ പണമായി 12000 രൂപയും അറസ്റ്റിലാവുമ്പോൾ സുജിത്തിൻെറ കൈവശം ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

    Also read : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വ്യാജ ഓഫറുകൾ എങ്ങനെ തിരിച്ചറിയാം? നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

    ജെയ്പൂർ ജില്ലയിലെ സുജൻപൂർ സ്വദേശിയാണ് അറസ്റ്റിലായിട്ടുള്ള സുജിത്ത്. കേന്ദുജാർ ജില്ലയിലെ ഗാട്ടഗാവോൻ എന്ന സ്ഥലത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി വരവേയാണ് ഇപ്പോൾ ഇയാൾ അറസ്റ്റിലായത്. ഐപിഎസ് ഗ്രേഡിലുള്ള ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ഇയാളുടെ യൂണിഫോമിൽ ഒഎഫ്എസ് എന്ന് എഴുതിയിരുന്നു. സംശയം തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന് തട്ടിപ്പുകളുടെ വിശദാംശങ്ങൾ ലഭ്യമായത്.

    Also read: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ 54കാരി അറസ്റ്റിൽ

    സുജിത്തിൻെറ പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗാട്ടഗാവോൻ എസ്ഡിപിഒ കുമാർ മിശ്ര വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജെയ്പൂർ, കെന്ദുജാർ, ഭുവനേശ്വർ എന്നിവിടങ്ങളിലെ പോലീസ് സേനയിൽ ജോലി ലഭ്യമാക്കാമെന്നായിരുന്നു ഇയാൾ യുവാക്കളോട് വാഗ്ദാനം ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.

    ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിക്കുന്ന സൈബർ തട്ടിപ്പുകൾ വ്യാപകമായി വർധിക്കുന്ന കാലമാണിത്. ജോലി തട്ടിപ്പ് സംഘങ്ങളുടെ വലിയ വാഗ്ദാനങ്ങൾ വിശ്വസിച്ച് വഞ്ചിതരായ 130 പേരെ മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ വിവരം കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ പുറത്ത് വിട്ടിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിൽ ചെന്ന് ചാടാതിരിക്കാൻ ആളുകൾ പാലിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

    ഉദ്യോഗാർഥികൾ ജോലി തട്ടിപ്പുകളിൽ പെടാതിരിക്കാൻ സർക്കാർ നിരവധി ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകിയിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊണ്ടും നിരവധി സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇതിനെതിരെ യുവാക്കളും ഉദ്യോഗാർഥികളും കരുതിയിരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
    Published by:Amal Surendran
    First published: