• HOME
  • »
  • NEWS
  • »
  • crime
  • »
  • നഗ്ന വീഡിയോ റെക്കോർഡ് ചെയ്ത് തട്ടിപ്പ്; വ്യാപാരിക്ക് എട്ട് ലക്ഷം രൂപ നഷ്ടമായി

നഗ്ന വീഡിയോ റെക്കോർഡ് ചെയ്ത് തട്ടിപ്പ്; വ്യാപാരിക്ക് എട്ട് ലക്ഷം രൂപ നഷ്ടമായി

സത്രീ വീഡിയോ കോൾ വിളിച്ച് ബാത്ത്റൂമിൽ നിന്നുള്ള നഗ്ന വീഡിയോ വേണമെന്ന് ആവശ്യപ്പെട്ടു..

Honey-trap

Honey-trap

  • Last Updated :
  • Share this:
    ന്യൂഡൽഹി: നഗ്ന വീഡിയോ റെക്കോർഡ് ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. പരാതിക്കാരനായ വ്യാപാരിയിൽനിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം. മുംബൈ സ്വദേശിയായ 67 കാരനായ വസ്ത്രവ്യാപാരിയാണ് തട്ടിപ്പിനിരയായത്. വാട്സാപ്പിൽ ഒരു യുവതിയുടെ സന്ദേശം വന്നതിനെത്തുടർന്ന് ഇദ്ദേഹം മറുപടി നൽകി. പെട്ടന്ന് സത്രീ വീഡിയോ കോൾ വിളിച്ച് ബാത്ത്റൂമിൽ നിന്നുള്ള നഗ്ന വീഡിയോ വേണമെന്ന് ആവശ്യപ്പെട്ടു. വ്യാപാരി യുവതിയുടെ ആവശ്യപ്രകാരം ചെയ്തു.. സ്ത്രീയും നഗ്നയായിരുന്നുവെന്നാണ് വ്യാപാരി പൊലീസിന് നൽകിയ മൊഴി. യുവതിയുടെ സംസാരത്തിൽ അസ്വഭാവികത തോന്നിയ വ്യാപാരി കോൾ കട്ട് ചെയ്ത് ബ്ലോക്ക് ചെയ്തു.

    ഇതിനുശേഷം ജൂലൈ 13ന് വിക്രം റാത്തോഡ് എന്നൊരാൾ വിളിക്കുകയും ഡൽഹി പൊലീസിൽ നിന്നാണെന്ന് അറിയിക്കുകയും ചെയ്തു. ഒരു ലൈംഗികാതിക്രമ കേസിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും സ്ത്രീയോടൊപ്പമുള്ള നഗ്നവിഡിയോ പരിശോധനയിൽ കണ്ടെത്തിയെന്നും വിക്രം റാത്തോർ അറിയിച്ചു.

    പണം നൽകിയില്ലെങ്കിൽ വീഡിയോ യൂട്യൂബിൽ അപ്പ്‌ലോഡ് ചെയ്യുമെന്ന് ഇയാൾ വ്യാപാരിയെ ഭീഷണിപ്പെടുത്തി. പല സമയങ്ങളിൽ വലിയ തുക വ്യാപാരിയിൽനിന്ന് തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. ഏകദേശം എട്ട് ലക്ഷം രൂപ നഷ്ടമായപ്പോഴാണ് വ്യാപാരി പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈടെക് സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

    പത്തുവയസുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങൾ കവർന്നു; സംഭവം സ്കൂൾ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ

    ഇടുക്കി: പത്തുവയസുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങൾ കവർന്നു. ഇടുക്കി കട്ടപ്പന മേരികുളത്താണ് സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂൾ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നിതനിടെയാണ് സംഭവം. പിന്നാലെയെത്തി ആരോ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ സ്വർണക്കമ്മലും വെള്ളിക്കൊലുസുമാണ് കവർന്നത്.

    ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണു സംഭവം. പെൺകുട്ടി ചപ്പാത്തിനു സമീപം സ്കൂൾ ബസിൽ വന്നിറങ്ങിയശേഷം അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്കു നടന്നു പോകുകയായിരുന്നു. ഈ സമയത്താണ് കുട്ടിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീടിന് 300 മീറ്റർ അകലെയായിരുന്നു ആക്രമണം.

    കുട്ടിയെ കാണാതെ വന്നതോടെ പിതൃമാതാവ് അന്വേഷിച്ച് എത്തിയപ്പോൾ റോഡിൽ ചെരിപ്പും സ്കൂൾ ബാഗും കണ്ടു. തുടർന്നാണ് തേയിലച്ചെടികൾക്കിടയിൽ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിവരം അറിയിച്ച് കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.‌ സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: