• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; പ്രതികള്‍ അറസ്റ്റില്‍


Updated: July 3, 2018, 7:07 PM IST
ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; പ്രതികള്‍ അറസ്റ്റില്‍

Updated: July 3, 2018, 7:07 PM IST
ഇടുക്കി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. ചെന്നൈ ഓവര്‍സിസ് ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളാണ് പിടിയിലായത്.

തൂത്തുകുടി ശവരിയാര്‍ സ്വദേശി മൈക്കിള്‍ വാട്ടസണ്‍ തെന്നരസന്‍, രത്തിനപുരം സ്വദേശി ഹെന്റി തയപസ് എന്നിവരേയാണ് മറയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫിസിക്കല്‍ എജ്യുക്കേഷന്‍ ട്രെയ്‌നറായ തെന്നരസനും സുഹൃത്തും ചേര്‍ന്ന് സ്‌പോര്‍ട്‌സ് ക്വാട്ടയുടെ അടിസ്ഥാനത്തില്‍ പാമ്പമല സ്വദേശി എം.ബി.എ കാരനായ ഗൗതമിന് ചെന്നൈ ഓവര്‍സിസ് ബാങ്കില്‍ ജോലി തരപെടുത്താമെന്നറിയിച്ച് നേരിട്ടും ബാങ്കുമുഖേനയും 7 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.

സോഷ്യല്‍ മീഡിയയിലൂടെ ഗൗതമിനെ പരിചയപെട്ട ഇവര്‍ 2016 പത്താം മാസം 2017 മൂന്നാം മാസം വരെ തവണകളായാണ് പണം കൈപ്പറ്റിയത്. ജോലി തട്ടിപ്പില്‍ കൂട്ട് പ്രതിയായ ഇളമതിയെ കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.

മറയൂര്‍ എസ്.ഐ ജി.അജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബാസ്, മനോജ് എന്നിവരടങ്ങുന്ന പൊലീസ് സംഘം തൂത്തുകുടിയിലെത്തി നടത്തിയ രഹസ്യഅന്വേഷണത്തിനൊടുവിലാണ് പ്രതികളെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

 
First published: July 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍