മലപ്പുറം: മാട്രിമോണിയല്‍ ആപ്പ് വഴി പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി തട്ടിപ്പ് നടത്തി അറസ്റ്റിലായ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍. ആലപ്പുഴ അവലുക്കുന്ന് ആശ്രമം വാര്‍ഡ് പൂവത്ത് വീട്ടില്‍ അസറുദ്ദീനെയാണ് മലപ്പുറം കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
അവിവാഹിതരായ, സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. ഓണ്‍ലൈനില്‍ റമ്മി കളിക്കാന്‍ വേണ്ടിയാണ് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച് ഇയാള്‍ പണം തട്ടിയത്. മാട്രിമോണിയല്‍ ആപ്പുവഴി പരിചയപ്പെടുന്ന സ്ത്രീകളില്‍ നിന്നാണ് ഇയാള്‍ തട്ടിയിരുന്നത്. പരിചയം സ്ഥാപിച്ച ശേഷം സ്വന്തമായി ഹെയര്‍ ഓയില്‍ കമ്പനിയുണ്ടെന്നും അവിവാഹിതനാണെന്നും പറയും.
സ്വന്തം തിരിച്ചറിയല്‍ രേഖ, ആധാര്‍ മുതലായവ കൈമാറുകയും വിഡിയോ കോളില്‍ സംസാരിക്കുകയും ചെയ്യും. വിശ്വാസം നേടിയെടുക്കുന്നതിനായി ആദ്യം ചെറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തി പണം കൃത്യമായി തിരികെ നല്‍കുകയും ചെയ്യും. പിന്നീട് കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെടുകയും ചെയ്യും ഇതാണ് ഇയാളുടെ രീതി.
Also Read-Suicide Case | വ്യാപാര സ്ഥാപനം വിപുലപ്പെടുത്താന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കരുവാരക്കുണ്ടിലെ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പരാതിക്കാരിയില്‍നിന്ന് 9 പവന് ആഭരണങ്ങളും 85,000 രൂപയും പ്രതി തട്ടിയെടുത്തിരുന്നു. ആലപ്പുഴ, തലശേരി, തൃക്കരിപ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ നിന്നായി പ്രതി വിവാഹം കഴിച്ചതായി പൊലീസിന് വിവരം ലഭിച്ചു.
Sexual Abuse | വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തി. ഒരാൾ അറസ്റ്റിലായി. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കല്ലറ, മിതൃമ്മല നീർമൺകടവ് തറുതലക്കുന്ന് ശ്രുതി ഭവനിൽ വൈശാഖ് (22) ആണ് അറസ്റ്റിലായത്. യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തിൽനിന്ന് പെൺകുട്ടി പിൻമാറാൻ ശ്രമിച്ചപ്പോൾ കടത്തിക്കൊണ്ട് പോയി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
Also Read-Robbery | ഒന്നര കോടിയുടെ സ്വർണവും പണവും കവർന്ന സംഭവം; തൊണ്ടിമുതൽ കണ്ടെടുത്ത് പൊലീസ്
റൂറൽ എസ്.പി ദിവ്യ ഡി.ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ. എ സ്.പി സുനീഷ് ബാബുവിന്റെ നിർദേശാനുസരണം കിളിമാനൂർ സ്റ്റേഷൻ ഓഫീസർ എസ്.സനൂജ്, എസ്.ഐ വിനീത് കെ. നായർ, എ.എസ്.ഐ ഷജിം, എസ്.സി. പി.ഒ രഞ്ജിത്ത് രാജ്, സി.പി.ഒ മഹേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതി യെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.