• HOME
  • »
  • NEWS
  • »
  • crime
  • »
  • OLX ൽ വ്യാജ പരസ്യം നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

OLX ൽ വ്യാജ പരസ്യം നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

വോയ്‌സ് ചെയ്ഞ്ച് ആപ്പ് വഴി സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിച്ചാണ് കബളിപ്പിക്കൽ

Image Credits: Kerala Police

Image Credits: Kerala Police

  • Share this:
    OLX ലൂടെ വ്യാജ പരസ്യം നൽകി യുവതികളെ തട്ടിപ്പിനിരയാക്കിയ പ്രതി പിടിയിൽ. OLX വഴി ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം നൽകി ആൾമാറാട്ടത്തിലൂടെ സ്ത്രീകളുടെ സ്വർണ്ണാഭരണങ്ങളും പണവും കബളിപ്പിച്ച് തട്ടിയെടുത്ത പ്രതിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് അറസ്റ്റ് ചെയ്തത്. മുടവൂർപ്പാറ മണലിവിളാകത്ത് വീട്ടിൽ സതികുമാർ മകൻ സനിത് (30) ആണ് അറസ്റ്റിലായത്.

    നഗരത്തിൽ ടെലി കാളർ, ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ജോലികൾ വാഗ്‌ദാനം ചെയ്യുകയും തുടർന്ന് ഈ തസ്തികളിലേക്ക് അപേക്ഷിക്കുന്ന യുവതികളെ വോയ്സ് ചെയ്ഞ്ച് ആപ്പ് വഴി സ്ത്രീകളുടെ ശബ്ദത്തിൽ ബന്ധപ്പെടുകയും അവരെ പ്രലോഭിപ്പിച്ച് മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തുകയും മൊബൈൽ നമ്പറുകൾ സംഘടിപ്പിച്ച് മറ്റുള്ളവരെയും ഇരയാക്കുന്നതാണ് തട്ടിപ്പിന്റെ രീതി.

    സുമുഖരായ ചെറുപ്പക്കാരുടെ ഫോട്ടോകൾ സംഘടിപ്പിച്ച് വാട്സാപ്പിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്‌ടിച്ച ശേഷം ജോലി വാഗ്ദാനം നൽകുകയും അതിനായി അവരിൽ നിന്ന് കാശ് വാങ്ങുകയും കാശില്ലാത്തവരിൽ നിന്നും ഏജന്റ് എന്ന വ്യാജേന പ്രതി തന്നെ നേരിട്ടെത്തി സ്വർണാഭരണങ്ങൾ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

    Also read- Sexual Abuse | 37കാരിയായ വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പോക്സോ കേസെടുത്ത് പൊലീസ്

    ഇത്തരത്തിൽ വ്യാജ പരസ്യത്തിലൂടെ പ്രതിയുടെ വലയിൽ അകപ്പെട്ട് 18 പവൻ സ്വർണാഭരണങ്ങൾ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായുള്ള പരാതി ലഭിച്ചതോടെയാണ് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതും പ്രതിയെ വലയിലാക്കിയതും. വീട്ടുകാരുമായി ബന്ധപ്പെടാതെ പല സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്ന പ്രതിയുടെ മൊബൈൽ നമ്പറുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിരവധി കേസുകളിൽ ഉൾപ്പെട്ട ഇയാൾ അറസ്റ്റിലായത്.

    Arrest |ഒഎല്‍എക്സില്‍ പരസ്യം കണ്ട് വണ്ടി വാങ്ങാനെത്തി; ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് വാഹനവുമായി മുങ്ങി, പ്രതികള്‍ പിടിയില്‍

    പാലക്കാട്: ഒഎല്‍എക്‌സിലെ പരസ്യം (OLX ad) കണ്ട് വാഹനം വാങ്ങാനെത്തി വാഹനവുമായി മുങ്ങിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി പാവങ്ങാട് രാരോത്തുതാഴെ ദാറുല്‍മിനാ വീട്ടില്‍ മുഹമ്മദ് സല്‍മാന്‍ (24), തൃശ്ശൂര്‍ ഗുരുവായൂര്‍ ഇരഞ്ഞിപ്പുറകര പുത്തന്‍പള്ളി കുറുപ്പം വീട്ടില്‍ മുഹമ്മദ് അസ്ലം (24) എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്.

    2021 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതുശ്ശേരി കുരുടിക്കാട് ഉദയനഗറില്‍ സുനില്‍കുമാറിന്റെ മോട്ടോര്‍ സൈക്കിള്‍ ഒഎല്‍എക്‌സില്‍ വില്പനയ്ക്കുവെച്ചിരുന്നു. സുനില്‍ കുമാറിനെ സമീപിച്ച് വാഹനം ഓടിച്ചുനോക്കാന്‍ താക്കോല്‍ വാങ്ങിയശേഷം ഇവര്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു.

    Also Read-Boy Found Dead | കാണാതായ നാലു വയസുകാരന്‍ സമീപവാസിയുടെ അലമാരിയില്‍ മരിച്ച നിലയില്‍

    സിസിടിവികള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണത്തിനായി പാലക്കാട്ടേക്ക് ഇരുവരും വന്നത് വയനാട്ടില്‍ നിന്ന് മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറിലാണെന്ന് പോലീസ് പറഞ്ഞു. ആ സ്‌കൂട്ടര്‍ ഉപേക്ഷിച്ചാണ് സുനിലിന്റെ വാഹനവുമായി പ്രതികള്‍ കടന്നത്. ഈ മോട്ടോര്‍സൈക്കിള്‍ എറണാകുളത്തുനിന്ന് കണ്ടെത്തി. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.
    Published by:Naveen
    First published: