• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ സുഹൃത്ത് കസ്റ്റഡിയില്‍

Murder | മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ സുഹൃത്ത് കസ്റ്റഡിയില്‍

കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് തുടർന്നുള്ള അന്വേഷണത്തിൽ മാത്രമേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.

  • Last Updated :
  • Share this:
    മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു കൊന്ന  കേസില്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി അണക്കരയ്ക്ക് സമീപം ഒന്നാം മൈൽ സ്വദേശി ഷാജി തോമസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹുലിനെയാണ് വണ്ടൻമേട് പോലീസ് പിടികൂടിയത്.

    അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന രാഹുലും ഷാജിയും പതിവായി ഒരുമിച്ച് മദ്യപിക്കുന്നവരായിരുന്നു .  ഇത്തരത്തിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെയാണ് പ്രതിയായ രാഹുൽ ഷാജിയെ വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.

    കൊലപാതകത്തിന് ശേഷം രാഹുൽ തന്നെ തൊട്ടടുത്ത വീട്ടിൽ എത്തി താൻ ഒരാളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഇവർക്കൊപ്പം മദ്യപിച്ചിരുന്നു എന്ന് സംശയിക്കുന്ന മറ്റൊരാളെ കൂടി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.

    വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി  തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് തുടർന്നുള്ള അന്വേഷണത്തിൽ മാത്രമേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.
    Published by:Arun krishna
    First published: