നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Rape | 'എതിര്‍ലിംഗത്തില്‍പ്പെട്ട സുഹൃത്തുക്കൾ ലൈംഗികവികാരം തൃപ്തിപ്പെടുത്താനുള്ളവരല്ലെന്ന് കോടതി'; ബലാത്സംഗക്കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ

  Rape | 'എതിര്‍ലിംഗത്തില്‍പ്പെട്ട സുഹൃത്തുക്കൾ ലൈംഗികവികാരം തൃപ്തിപ്പെടുത്താനുള്ളവരല്ലെന്ന് കോടതി'; ബലാത്സംഗക്കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ

  അയല്‍പക്കത്ത് താമസിച്ചിരുന്ന സുഹൃത്തും അകന്ന ബന്ധുവുമായ 13 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 20കാരനായ യുവാവിന്റെ വാദം കേള്‍ക്കുകയായിരുന്നു കോടതി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   എതിര്‍ ലിംഗത്തില്‍പ്പെട്ട (Opposite Sex) സുഹൃത്തുക്കൾ ലൈംഗികവികാരം (Sexual Desire)
   തൃപ്തിപ്പെടുത്താനുള്ളവരാണെന്ന് കരുതരുതെന്ന് മുംബൈ കോടതി (Mumbai Court). ബലാത്സംഗ കേസ് പരിഗണിക്കവെയാണ് മുംബൈയിലെ പ്രത്യേക പോക്സോ കോടതിയുടെ (Special POCSO Court) പരാമര്‍ശം. അയല്‍പക്കത്ത് താമസിച്ചിരുന്ന സുഹൃത്തും അകന്ന ബന്ധുവുമായ 13 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 20കാരനായ യുവാവിന്റെ വാദം കേള്‍ക്കുകയായിരുന്നു കോടതി. ''എതിര്‍ ലിംഗത്തില്‍പെട്ട ഒരു സുഹൃത്തുണ്ടെങ്കില്‍ അവർ തന്റെ ലൈംഗികാഭിലാഷം തൃപ്തിപ്പെടുത്താനുള്ളയാളാണെന്ന് കരുതരുത്.'' എന്ന് പറഞ്ഞ പ്രത്യേക പോക്സോ കോടതി യുവാവിനെ 10 വര്‍ഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

   ഗുരുതരമായ കുറ്റകൃത്യത്തിലൂടെ പ്രതി പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നാശം വിതച്ചെന്നും ഈ ചെറുപ്രായത്തില്‍ തന്നെ സ്വന്തം ജീവിതവും നശിപ്പിച്ചെന്നും കോടതി പറഞ്ഞു. ''പ്രതിക്ക് നല്‍കിയ ശിക്ഷ പ്രതിയുടെ പ്രായത്തിലുള്ള യുവാക്കള്‍ക്ക് സന്ദേശം നല്‍കും. യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത കാമാസക്തി അവരുടെ തന്നെ ഭാവിയെ നശിപ്പിക്കുമെന്നുംപ്രത്യേക ജഡ്ജി പ്രീതി കുമാര്‍ ഗുലെ പറഞ്ഞു.

   യുവാക്കളുടെ ഭാവിജീവിതത്തിന് അടിത്തറയുണ്ടാകുന്നത് ചെറുപ്രായത്തിലാണ്, അതിന് ലിംഗഭേദമില്ലെന്നും കോടതി നിരീക്ഷിച്ചു. ''ഇപ്പോഴത്തെ കേസില്‍, പ്രതി ചെയ്ത കുറ്റകൃത്യം കാരണം പ്രതിയുടെയും ഇരയുടെയും ഭാവി ഇരുട്ടിന്റെ നിഴലിലാണ്,'' ജഡ്ജി പറഞ്ഞു. എന്നാല്‍, കുറ്റം ആവര്‍ത്തിക്കില്ലെന്നതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കേണ്ട ആവശ്യമില്ലെന്നും തന്റെ പ്രവൃത്തിയുടെ അനന്തരഫലങ്ങള്‍ പ്രതി മനസ്സിലാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

   ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പദ്ധതി പ്രകാരം പെണ്‍കുട്ടിക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു.

   അതേസമയം, മറ്റൊരു പോക്‌സോ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളുടെ ജാമ്യത്തെ പിന്തുണച്ച അമ്മയ്ക്ക് മുംബൈയിലെ പ്രത്യേക പോക്സോ കോടതി പിഴ വിധിച്ചു. മുംബൈ മലാഡ് സ്വദേശിയായ യുവാവിന്റെ മോചനത്തെ പിന്തുണച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് 15 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പിഴ വിധിച്ചത്. ബലാത്സംഗ കേസില്‍ 25 കാരനായ യുവാവ് കഴിഞ്ഞ രണ്ടു വര്‍ഷമായി ജയിലിലാണ്. നിയമ പരിരക്ഷയ്ക്കുള്ള അവകാശം ദുരുപയോഗം ചെയ്തതിന് പെണ്‍കുട്ടിയുടെ മാതാവ്, പോലീസ് ക്ഷേമനിധിയിലേക്ക് 5,000 രൂപ നല്‍കണമെന്ന് പ്രത്യേക പോക്സോ കോടതി നിര്‍ദ്ദേശിച്ചു.

   Also read- 12 years in Jail | 12 വയസുകാരിയെ തട്ടി കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷത്തിന് ശേഷം ശിക്ഷ

   പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവ് രണ്ട് വര്‍ഷമാണ് ജയിലില്‍ കിടന്നത്. കോടതി യുവാവിന് ജാമ്യം അനുവദിച്ചെങ്കിലും, പെൺകുട്ടിയുടെ അമ്മ പിഴയടച്ചെങ്കിൽ മാത്രമേ ഇയാളെ വിട്ടയക്കുകയുള്ളൂ. ഗുരുതരമായ ആരോപണങ്ങളുമായി എഫ്ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷം, ഒരു സത്യവാങ്മൂലം സമര്‍പ്പിച്ച് പ്രതിക്ക് ജാമ്യം നല്‍കാന്‍ വിവരദാതാവ് (അമ്മ) എതിര്‍പ്പൊന്നും കാണിക്കാത്തതിനാല്‍, നിയമപരമായ സഹായം സ്വീകരിക്കാനുള്ള അവകാശം അവര്‍ ദുരുപയോഗം ചെയ്തതായാണ് മനസിലാക്കുന്നത്.'' കോടതി പ്രസ്താവിച്ചു.
   Published by:Naveen
   First published: