• HOME
  • »
  • NEWS
  • »
  • crime
  • »
  • പങ്കാളിയെ വെട്ടിനുറുക്കിയ അഫ്താബ് മയക്കുമരുന്നിന് അടിമയെന്ന് സുഹൃത്ത്; നുണപരിശോധന ഉടൻ

പങ്കാളിയെ വെട്ടിനുറുക്കിയ അഫ്താബ് മയക്കുമരുന്നിന് അടിമയെന്ന് സുഹൃത്ത്; നുണപരിശോധന ഉടൻ

നേരത്തെ ഡല്‍ഹി കോടതിയുടെ അനുമതി ഉണ്ടായിരുന്നിട്ടും പൂനവാലയുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് വൈകിയിരുന്നു

  • Share this:
ശ്രദ്ധ വാൽക്കര്‍ കൊലപാതക കേസ് പ്രതി അഫ്താബ് അമീന്‍ പൂനവാലയെ നുണപരിശോധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സകേത് കോടതിയെ സമീപിച്ചു. നാര്‍ക്കോ ടെസ്റ്റിന് മുമ്പ് പൊലീസ് സംഘം നുണപരിശോധന നടത്തിയേക്കുമെന്നും രോഹിണീസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധന നടത്താനാണ് സാധ്യതയെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. കോടതി അനുമതി നല്‍കിയാല്‍ പൊലീസ് ഇന്നുതന്നെ പരിശോധനയുമായി മുന്നോട്ടുപോകുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

നേരത്തെ ഡല്‍ഹി കോടതിയുടെ അനുമതി ഉണ്ടായിരുന്നിട്ടും പൂനവാലയുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് വൈകിയിരുന്നു. ഇപ്പോള്‍ പ്രതിയുടെ വൈകാരികവും മാനസികവും ശാരീരികവുമായ അവസ്ഥ മനസ്സിലാക്കുന്നതിനായി പ്രീ-നാര്‍ക്കോ ടെസ്റ്റ് നടത്തും. ഇവയിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തുകയാണെങ്കില്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രദ്ധ വാൽക്കര്‍ കൊലപാതക കേസിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അറിയാം:

- അഫ്താബ് ഏകദേശം 2-3 വര്‍ഷമായി മയക്കുമരുന്നിന് അടിമയാണെന്ന് രണ്ട് വര്‍ഷം മുമ്പ് ശ്രദ്ധ വാക്കര്‍ തന്നോട് പറഞ്ഞിരുന്നതായി ടെലിവിഷന്‍ താരം ഇമ്രാന്‍ നസീര്‍ ഖാന്‍ പറഞ്ഞു. ശ്രദ്ധയുടെ സുഹൃത്താണ് ഖാന്‍. ഈ ശീലത്തില്‍ നിന്ന് അഫ്താബിനെ തിരികെ കൊണ്ടുവരാന്‍ ശ്രദ്ധ തന്റെ സഹായം തേടിയതായും ഖാന്‍ പറഞ്ഞു. ഇന്‍ഡ്യാടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

- കേസ് അന്വേഷിക്കാന്‍ മുംബൈയിലെത്തിയ ഡല്‍ഹി പോലീസ് സംഘം പ്രതി പൂനെവാല ട്രെയിനി ഷെഫായി ജോലി ചെയ്തിരുന്ന നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്യും. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ജീവനക്കാരെ ചോദ്യം ചെയ്യുകയും ഒരു ഉദ്യോഗസ്ഥന്‍ പാല്‍ഘറിലെ വസായില്‍ അന്വേഷണം നടത്തുമെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

- മെയ് 6ന് അഫ്താബും ശ്രദ്ധയും ഹിമാചല്‍ പ്രദേശിലെ തോഷില്‍ പോയി കഞ്ചാവ് വാങ്ങിയതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തി. ഇത് ശരിവെക്കുന്ന ചില ഡിജിറ്റല്‍ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അഫ്താബ് തന്റെ സുഹൃത്തുക്കളോടൊപ്പം മുമ്പ് രണ്ട് തവണ തോഷില്‍ പോയി കഞ്ചാവ് വാങ്ങിയിരുന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു.

- ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് വാങ്ങുമ്പോള്‍ അവളുടെ മൊബൈല്‍ നമ്പറാണ് അഫ്താബ് നല്‍കിയത്. അഫ്താബിന്റെ താമസസ്ഥലത്തുനിന്ന് കുറച്ച് ബില്ലുകളും പൊലീസ് കണ്ടെത്തി. അതില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറുകളും വ്യത്യസ്തമാണ്. മുംബൈയിലെ വസായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഒരു മൂവര്‍ ആന്‍ഡ് പാക്കേഴ്സ് ബില്ലും മറ്റൊന്ന് ഡല്‍ഹിയിലെ തിലക് ഇലക്ട്രോണിക് ഷോപ്പില്‍ നിന്ന് അഫ്താബ് വാങ്ങിയ റഫ്രിജറേറ്റര്‍ ബില്ലുമാണ്.

- കേസന്വേഷണം ഡല്‍ഹി പോലീസില്‍ നിന്ന് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഡല്‍ഹി പോലീസ് കുറ്റകൃത്യം നടന്ന സ്ഥലം സീല്‍ ചെയ്തിട്ടില്ലെന്നും ഫോറന്‍സിക് തെളിവുകള്‍ ശരിയായി കൈകാര്യം ചെയ്യുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

- വസായിലെ വാടകവീട്ടില്‍ നിന്ന് അഫ്താബ് ഡല്‍ഹിയിലെ മെഹ്റോളിയിലേക്ക് താമസം മാറി. ആകെ 35 ബോക്‌സുകളിലാണ് അവന്റെ സാധനങ്ങള്‍ ഉണ്ടായിരുന്നതെന്ന് ഗുഡ്ലക്ക് പാക്കേഴ്സ് ആന്‍ഡ് മൂവേഴ്സ് പറഞ്ഞു.

- മെഹ്റോളി വനമേഖലയില്‍ നടത്തിയ തിരച്ചിലില്‍ 13 ശരീരഭാഗങ്ങള്‍ പോലീസ് ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലം, ഛത്തര്‍പൂരിലെ വാടക വീട് എന്നിവയും ക്രൈം ടീമും ഫോറന്‍സിക് വിദഗ്ധരും പരിശോധിച്ചു. വീട്ടില്‍ നിന്ന് നിരവധി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

- മെഹ്റോളിയിലെ വനമേഖലകളിലും ഡല്‍ഹിയുടെ മറ്റ് ഭാഗങ്ങളിലും ഗുരുഗ്രാമിലും തിരച്ചില്‍ തുടരുമ്പോഴും ശ്രദ്ധയുടെ ശരീരം കഷ്ണങ്ങളാക്കാന്‍ ഉപയോഗിച്ച ആയുധവും രക്തം പുരണ്ട വസ്ത്രങ്ങളും ഇതുവരെ കണ്ടെടുത്തിട്ടില്ല.

- ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ മെഹ്റോളിയിലെ വീട്ടില്‍ നിന്ന് അടുത്തുള്ള മൈദാന്‍ ഗാര്‍ഹി കുളത്തിലും ഒരു സംഘം തിരച്ചില്‍ നടത്തി.

- കണ്ടെത്തിയ എല്ലുകള്‍ ശ്രദ്ധയുടേതാണോ എന്ന് തിരിച്ചറിയാന്‍ പിതാവിന്റെയും സഹോദരന്റെയും രക്തസാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ 15 ദിവസമെടുക്കും.

- ശ്രദ്ധയും അഫ്താബും വസായില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഫ്രിഡ്ജ്, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വീട്ടുപകരണങ്ങള്‍ അഫ്താബ് ഈ വര്‍ഷം ജൂണില്‍ ഡല്‍ഹിയിലെ വിലാസത്തിലേക്ക് കൊറിയര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുഡ്ലക്ക് പാക്കേഴ്സ് ആന്‍ഡ് മൂവേഴ്സ് എന്ന ലോജിസ്റ്റിക് കമ്പനിയുടെ ഉടമയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു.

- കഴിഞ്ഞ മാസം പാല്‍ഘര്‍ ജില്ലയിലെ വസായില്‍ നിന്ന് മീരാ റോഡിലെ സൊസൈറ്റിയിലേക്ക് മാറിയ അഫ്താബിന്റെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല.

- ശാരീരിക പീഡനം മൂലം ശ്രദ്ധയുടെ നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ടതായി ശ്രദ്ധയുടെ സുഹൃത്ത് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

- പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുമ്പോള്‍, പ്രതിയുടെ സുരക്ഷ ശക്തമാക്കാന്‍ ഡല്‍ഹി പോലീസ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്.
Published by:user_57
First published: