HOME » NEWS » Crime » FRIENDS KIDNAP MAN FOR RANSOM KILLED AND CREMATE BODY AS COVID PATIENT

പണത്തിന് വേണ്ടി സുഹൃത്തിനെ കൊന്നു; സംശയം തോന്നാതിരിക്കാൻ കോവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം സംസ്കരിച്ചു

യുവാവിനെ കൊലപ്പെടുത്തി വീട്ടുകാരിൽ നിന്നും 2 കോടി ആവശ്യപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി.

News18 Malayalam | news18-malayalam
Updated: June 29, 2021, 9:19 AM IST
പണത്തിന് വേണ്ടി സുഹൃത്തിനെ കൊന്നു; സംശയം തോന്നാതിരിക്കാൻ കോവിഡ് മാനദണ്ഡം പാലിച്ച് മൃതദേഹം സംസ്കരിച്ചു
representative image
  • Share this:
ആഗ്ര: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘം മൃതദേഹം കോവിഡ് രോഗിയുടേതെന്ന വ്യാജേന സംസ്കരിച്ചു. ആഗ്രയിലെ ബിസിനസ്സുകാരന്റെ മകനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടുകാരിൽ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെടാനായിരുന്നു സംഘത്തിന്റെ പദ്ധതി.

സച്ചിൻ(24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തുക്കൾ ചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച നടന്ന സംഭവത്തിൽ ഇതിനകം സുഹൃത്ത് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 21 നാണ് സച്ചിനെ വീട്ടിൽ നിന്നും സുഹൃത്തുക്കൾ കൂട്ടിക്കൊണ്ടുപോകുന്നത്. രാത്രിയായിട്ടും മകൻ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ വിളിച്ചു. എന്നാൽ സച്ചിന്റെ സുഹൃത്തായിരുന്നു ഫോൺ എടുത്തത്. സച്ചിൻ അമിതമായി മദ്യപിച്ചിരിക്കുകയാണെന്നും ബോധമില്ലെന്നുമായിരുന്നു സുഹൃത്ത് വീട്ടുകാരോട് പറഞ്ഞത്.

തങ്ങൾ നോയിഡയിലാണ് ഉള്ളതെന്നും അടുത്ത ദിവസം രാവിലെ ആഗ്രയിൽ തിരിച്ചെത്തുമെന്നുമായിരുന്നു സുഹൃത്ത് വീട്ടുകാരെ അറിയിച്ചത്. എന്നാൽ ജൂൺ 21 അർധരാത്രിയോടെ സച്ചിന്റെ നമ്പരിലേക്ക് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ഇതോടെ സംശയം തോന്നിയാണ് പൊലീസിൽ പരാതി നൽകുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സച്ചിൻ കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയത്. സച്ചിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുമിത് അടക്കം അ‍ഞ്ച് പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുമിത്താണ് പദ്ധതിയുടെ സൂത്രധാരൻ എന്നാണ് പൊലീസ് പറയുന്നത്.

You may also like:ഫേസ്ബുക്ക് പ്രണയം: പതിനേഴുകാരനെ വിവാഹം കഴിച്ച യുവതിക്കെതിരെ കേസ്

സച്ചിനെ കൊലപ്പെടുത്തി മൃതദേഹം സംസ്കരിച്ചതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ കോവിഡ് രോഗിയുടേതെന്ന വ്യാജേനയായിരുന്നു സംസ്കാരം.

ജൂൺ 21 ന് തന്നെ സച്ചിൻ കൊല്ലപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് പ്രതികൾ മൃതേദഹം സംസ്കരിച്ചത്. ശ്മശാനത്തിൽ പിപിഇ കിറ്റ് ധരിച്ചായിരുന്നു ഇവർ മൃതദേഹവുമായി എത്തിയത്. കോവിഡ് രോഗിയുടെ മൃതദേഹമാണെന്ന് പറഞ്ഞ പ്രതികൾ മറ്റൊരു പേരിലാണ് ശ്മശാനത്തിൽ പേര് രജിസ്റ്റർ ചെയ്തത്.

സച്ചിനെ കൊലപ്പെടുത്തി വീട്ടുകാരിൽ നിന്നും 2 കോടി ആവശ്യപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ പൊലീസ് പിടിയിലായതോടെ പദ്ധതി പൊളിയുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരം ചാക്കയ്ക്ക് സമീപം ഊബർ ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീട്ടിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഊബർ ഡ്രൈവർ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്.

ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തിൽ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. മരണകാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർക്ക് ക്രിമിനൽ പശ്ചാലമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
Published by: Naseeba TC
First published: June 29, 2021, 9:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories